കേരളം

kerala

ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം ; ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി

By

Published : Oct 21, 2021, 9:26 AM IST

ദേശീയ ദുരന്ത നിവാരണ സേനാംഗം, പനിച്ചുവിറച്ച സൂരജിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ചെറുതോണി പാലത്തിലൂടെ ഓടി മറുകരയിലെത്തിക്കുകയായിരുന്നു

ചെറുതോണി പാലം വാര്‍ത്ത  ഇടുക്കി അണക്കെട്ട് വാര്‍ത്ത  കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജ്  ഇടുക്കി പ്രളയം  2018ലെ പ്രളയഓര്‍മ വാര്‍ത്ത  Cheruthoni bridge  Idukki Dam  Idukki dam opening  Idukki dam opening news
ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി; ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം

ഇടുക്കി :2018ല്‍ ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജ് - മഞ്ജു ദമ്പതികളുടെ മകന്‍ തക്കുടു എന്ന സുരജിന് കടുത്ത പനിയായിരുന്നു. ചെറുതോണി പാലം കടന്നുവേണം ആശുപത്രിയിലെത്താന്‍. എന്നാല്‍ അപ്പോഴേക്കും അണക്കെട്ട് വിട്ടൊഴുകിയെത്തിയ പ്രളയജലം ചെറുതോണി പാലത്തെ വിഴുങ്ങിത്തുടങ്ങിയിരുന്നു.

പാലത്തിലൂടെയുള്ള യാത്ര പൂര്‍ണമായും നിരോധിച്ചതാണ്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് സൂരജിന്‍റെ അച്ഛന്‍ വിജയരാജ് കുഞ്ഞുമായി ചെറുതോണി പാലത്തിന്‍റെ മറുകരയിലെത്തി. സുരക്ഷാ ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ഒടുവില്‍ ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗം പനിച്ചുവിറച്ച സൂരജിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഓടി മറുകരയിലെത്തിച്ചു. പിന്നീടാ ദൃശ്യം കേരളത്തിന്‍റെ പ്രളയാതിജീവനത്തിന്റെ ഉള്ളുതൊടുന്ന ഓർമച്ചിത്രമായി.

ALSO READ:പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

ഇത്തവണ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ച കാര്യം സൂരജും അറിഞ്ഞിരുന്നു. ഇതോടെ അച്ഛനോട് ഡാം തുറക്കുന്നത് കാണാൻ പോകണമെന്ന് നിർബന്ധം പിടിച്ചു. നിയന്ത്രണങ്ങളുണ്ടെങ്കിലും അണക്കെട്ട് തുറക്കുന്നത് കാണിക്കാമെന്ന് ഒടുവില്‍ അച്ഛന്‍ സമ്മതിച്ചു.

അങ്ങനെ പ്രളയാതിജീവന ചിത്രത്തിലെ താരം മറ്റൊരു ചരിത്ര നിമിഷത്തിനുകൂടി സാക്ഷിയായി. ചെറുതോണി പാലത്തിന് മുകളിൽ നിൽക്കെ 2018 ഓഗസ്റ്റിലെ ആ ദിവസത്തെ അനുഭവം അച്ഛന്‍ സൂരജിന് പറഞ്ഞുകൊടുത്തു. 2018 ആഗസ്റ്റ് 10നായിരുന്നു സംഭവം.

ഇടുക്കി അണക്കെട്ട് കാണാന്‍ തക്കുടുവെത്തി; ഓര്‍മകളുടെ കൈപിടിച്ച് അച്ഛനൊപ്പം

വിജയരാജ് ഡാം തുറക്കുന്നത് കണാനായി പോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നുവയസുള്ള തക്കുടുവിനെ. അതിശക്തമായി മഴപെയ്യുന്നു. എങ്കിലും സൂരജിനെയുമെടുത്ത് പാലത്തിനടുത്തെത്തി.

ALSO READ:സംസ്ഥാനത്ത്‌ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

അക്കരെ വിടാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍റെ മറുപടി. എന്നാൽ കുഞ്ഞിന് പനി കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്‌പെക്‌ടറെ വിവരം അറിയിച്ചു. ഇതോടെ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിടയില്‍ മറുകരയെത്തിച്ചു.

അവിടെ നിന്ന് ഓട്ടോറിക്ഷ പിടിച്ചു. മറുകരയില്‍ എത്തി തിരിഞ്ഞുനോക്കിയ വിജയരാജ് കണ്ടത് ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്നതാണ്. ഇടുക്കിയുടെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതിൽ താൻ വഹിച്ച പങ്കിനെക്കുറിച്ചൊന്നും ഇന്ന് തക്കുടുവിന് അറിയില്ല. അണക്കെട്ട് തുറക്കുന്നത് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് അവനിപ്പോള്‍.

ABOUT THE AUTHOR

...view details