ETV Bharat / state

സംസ്ഥാനത്ത്‌ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

author img

By

Published : Oct 20, 2021, 7:39 PM IST

മഴക്കെടുതിയില്‍ തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ഇടിമിന്നല്‍  മഴ  ഓറഞ്ച് അലര്‍ട്ട്‌  മഴക്കെടുതി  മുഖ്യമന്ത്രി  പിണറായി വിജയന്‍  തിരുവനന്തപുരം  പത്തനംതിട്ട  കാലാവസ്ഥാ വകുപ്പ്  കാലാവസ്ഥാ  ഉരുള്‍പൊട്ടല്‍  വെള്ളപ്പൊക്കം  rain death kerala  kerala flood 2021  heavy rain kerala  rain alert kerala  flood alert kerala
സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന്‌ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24വരെ (2021 ഒക്ടോബര്‍ 24) ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

മഴക്കെടുതിയില്‍ തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നദികളിലെ മണല്‍ നീക്കാന്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കെടുതി രൂക്ഷമായതോടെ കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി; സുഹൃത്തും മൂന്ന് പേരും പിടിയില്‍

ദലൈലാമ സഹായം വാഗ്ദാനം ചെയ്തു. തമിഴ്‌നാട് പാര്‍ലമെന്റ് അംഗങ്ങള്‍ രണ്ടുപേര്‍ ഡിഎംകെ ട്രസ്റ്റിന്റെ ഒരുകോടി സഹായം നല്‍കി. കര്‍ണാടക മുഖ്യമന്ത്രി വിളിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് വിലയിരുത്തുന്നതില്‍ ചില സമയങ്ങളില്‍ പരിമിതിയുണ്ട്. ഇതിന്റെ പേരില്‍ കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തരുത്. ഒരു പ്രദേശത്തെ മഴ കൃത്യമായി പറയാന്‍ കഴിയുന്നില്ല. ഇത് ബോധപൂര്‍വമല്ലെന്നും എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: കാര്‍ഷിക, വിദ്യാഭ്യാസ വായ്‌പകള്‍ക്ക് മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.