കേരളം

kerala

'ഇതാണ് നുമ്മ പറഞ്ഞ നടൻ...' സിനിമ വിശേഷങ്ങളുമായി മാധവ് കൃഷ്‌ണ

By ETV Bharat Kerala Team

Published : Dec 2, 2023, 3:18 PM IST

Class by Soldier movie fame Madhav Krishna: ഈ പത്താം ക്ലാസുകാരനാണ് നുമ്മ പറഞ്ഞ നടൻ. വിജയ് യേശുദാസിനെ നായകനാക്കി പന്ത്രണ്ടാം ക്ലാസുകാരി ചിന്മയി നായർ സംവിധാനം ചെയ്‌ത ക്ലാസ് ബൈ എ സോൾജ്യർ എന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് മാധവ് കൃഷ്‌ണ.

Class by Soldier fame Madhav Krishna  Class by Soldier  Madhav Krishna Class by Soldier film  മാധവ് കൃഷ്‌ണ ക്ലാസ് ബൈ എ സോൾജ്യർ  ക്ലാസ് ബൈ എ സോൾജ്യർ താരം മാധവ് കൃഷ്‌ണ  ക്ലാസ് ബൈ എ സോൾജ്യർ സൂര്യ  Class by Soldier surya  വിജയ് യേശുദാസ് ചിത്രം  പന്ത്രണ്ടാം ക്ലാസുകാരി സംവിധാനം ചെയ്‌ത സിനിമ  artist madhav krishna
Class by Soldier movie fame Madhav Krishna

സിനിമ വിശേഷങ്ങളുമായി മാധവ് കൃഷ്‌ണ

ഇടുക്കി : കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ വിജയ് യേശുദാസ് നായകനായ 'ക്ലാസ് ബൈ എ സോൾജ്യർ' എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തിലെത്തിയ സന്തോഷത്തിലാണ് മാധവ് കൃഷ്‌ണയെന്ന പത്താം ക്ലാസുകാരൻ (Class by Soldier fame Madhav Krishna). മാധവ് കൃഷ്‌ണ അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. സൂര്യയെന്ന കഥാപാത്രമായാണ് മാധവ് ചിത്രത്തിൽ എത്തുന്നത്.

പന്ത്രണ്ടാം ക്ലാസുകാരി ചിന്മയി നായർ സംവിധാനം ചെയ്‌ത ചിത്രമാണ് ക്ലാസ് ബൈ എ സോൾജിയർ. സിനിമ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. വിജയ് യേശുദാസ് നായകനായ ചിത്രത്തിൽ ശ്വേത മേനോൻ, ഷാജോൺ, മീനാക്ഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം മാധവ് കൃഷ്‌ണ പങ്കുവക്കുകയാണ്.

കാലിക പ്രാധാന്യമുള്ള ലഹരി ഉപയോഗവും സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പാല, പൊൻകുന്നം മേഖലകളിലായിരുന്നു സിനിമ ചിത്രീകരണം. സോഷ്യൽ മീഡിയ കൈയടിച്ച അഞ്ഞൂറാൻ്റെ പകർന്നാട്ടമായിരുന്നു മാധവിന് വിജയ് യേശുദാസ് ചിത്രത്തിലേക്ക് വഴിയൊരുക്കിയത്. വേറെയും സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള മാധവ് കൃഷ്‌ണ അഭിനേതാവിനൊപ്പം മികച്ച ചിത്രകാരൻ കൂടിയാണ്.

ഇത്തവണത്തെ എ പി ജെ അബ്‌ദുൾ കലാം ബാല പ്രതിഭ പുരസ്‌കാരം പോയ വർഷത്തെ ഉജ്ജ്വല ബാല്യ പുരസ്‌കാരവും മാധവ് കൃഷ്‌ണനെ തേടിയെത്തിയിട്ടുണ്ട്. കലാരത്ന അവാർഡുൾപ്പെടെ വേറെയും പുരസ്‌കാരങ്ങൾക്ക് ഈ കൊച്ചുമിടുക്കൻ നേടി. അടിമാലി തോട്ടത്തിക്കുടി ജയൻ - മഞ്ചു ദമ്പതികളുടെ മൂത്തമകനാണ് മാധവ് കൃഷ്‌ണ. അനയ് കൃഷ്‌ണനാണ് സഹോദരൻ.

Also read:വിജയ് യേശുദാസ് - മീനാക്ഷി ചിത്രം 'ക്ലാസ്സ് - ബൈ എ സോൾജ്യ‌ർ'; പ്രണയാർദ്രമായി പുതിയ ഗാനം

ക്ലാസ് ബൈ എ സോൾജ്യർ : സ്‌കൂൾ വിദ്യാർഥിനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ക്ലാസ് ബൈ എ സോൾജ്യർ'. സാഫ്‌നത്ത് പനെയാ ഇന്‍റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചത്. ബെന്നി ജോസഫ് ഛായാഗ്രഹകനായ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചത് അനിൽ രാജ് ആണ്.

റക്‌സൺ ജോസഫാണ് എഡിറ്റിങ് നിർവഹിച്ചത്. ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ചിത്രത്തിന്‍റെ സംവിധായിക ചിന്മയി. ക്ലാസ് ബൈ എ സോൾജ്യർ എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക എന്ന ബഹുമതിയും ചിന്മയി സ്വന്തമാക്കി.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുഹാസ് അശോകൻ, പ്രൊഡക്ഷൻ കൺട്രോളർ - മൻസൂർ അലി, ഗാനരചന - കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, കല - ത്യാഗു തവന്നൂർ, കൗൺസിലിങ് സ്‌ക്രിപ്റ്റ് - ഉഷ ചന്ദ്രൻ (ദുബൈ ), ബി ജി എം - ബാലഗോപാൽ, കൊറിയോഗ്രാഫർ - പപ്പു വിഷ്‌ണു, മേക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂം - സുകേഷ് താനൂർ, അസി. ഡയറക്‌ടർ - ഷാൻ അബ്‌ദുൾ വഹാബ്, അലീഷ ലെസ്‌ലി റോസ്, പി ജിംഷാർ, വിഎഫ്എക്‌സ് - ജിനേഷ് ശശിധരൻ (മാവറിക്‌സ് സ്റ്റുഡിയോ), ആക്ഷൻ - ബ്രൂസിലി രാജേഷ്, ഫിനാൻസ് കൺട്രോളർ - അഖിൽ പരക്ക്യാടൻ, ധന്യ അനിൽ, സ്റ്റിൽസ് - പവിൻ തൃപ്രയാർ, ഡിസൈനർ - പ്രമേഷ് പ്രഭാകർ, ക്യാമറ അസോസിയേറ്റ് - രതീഷ് രവി.

ABOUT THE AUTHOR

...view details