കേരളം

kerala

ഏലം ലേല കമ്പനികൾ തമിഴ്‌നാട്ടിലേക്ക് ; സ്‌പൈസസ് ബോര്‍ഡിനെതിരെ കര്‍ഷകര്‍

By

Published : Sep 4, 2021, 8:31 AM IST

Updated : Sep 4, 2021, 9:23 AM IST

തമിഴ്‌നാടിന്‍റെ സ്വകാര്യ മേഖലയിലേക്ക് ലേല കമ്പനികള്‍ മാറുന്നതോടെ ഒക്ടോബർ അവസാനവാരം ഏലത്തിന് വില വർധിക്കുമെന്നാണ് വാഗ്‌ദാനം

Cardamom auction  സംസ്ഥാനത്തെ ഏലം ലേല കമ്പനികൾ  ലേല കമ്പനികൾ തമിഴ്‌നാട്ടിലെ സ്വാകാര്യ മേഖലയിലേക്ക്  സ്‌പൈസസ് ബോര്‍ഡിനെതിരെ കര്‍ഷകര്‍  state move to private sector in Tamil Nadu
സംസ്ഥാനത്തെ ഏലം ലേല കമ്പനികൾ തമിഴ്‌നാട്ടിലെ സ്വാകാര്യ മേഖലയിലേക്ക്; സ്‌പൈസസ് ബോര്‍ഡിനെതിരെ കര്‍ഷകര്‍

ഇടുക്കി :സംസ്ഥാനത്ത് ഏലം വാണിജ്യ മേഖലയിലെ ലേല കമ്പനികൾ തമിഴ്‌നാട്ടിലെ സ്വകാര്യ മേഖലയിലേക്ക് ചുവടുമാറ്റുന്നു. സ്പൈസസ് ബോർഡ് ലൈസൻസിൽ കേരളത്തിലും തമിഴ്‌നാലുമായി നടന്നിരുന്ന ലേലങ്ങളാണ് വിവിധ കാരണങ്ങളാൽ സ്വകാര്യ മേഖലയിലേയ്ക്ക് മാറുന്നത്.

സംസ്ഥാനത്ത് പുറ്റടി സ്പൈസസ് പാർക്കിലും തമിഴ്‌നാട്ടിൽ ബോഡിനായ്ക്കന്നൂരിലുമാണ് ഏല ലേലം നടന്നിരുന്നത്. ഏറ്റവും കൂടുതൽ വ്യാപാരികൾ ഉള്ളത് ബോഡി നായ്ക്കന്നൂരിലാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നും ആവശ്യക്കാർ എത്തുന്നതും ഇവിടേക്കാണ്.

ലേലം ഓൺലൈനിലൂടെ

ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങൾ മുതലെടുത്താണ് തമിഴ്‌നാട്ടിലെ സ്വകാര്യ മേഖലയിലേക്ക് ലേല കേന്ദ്രങ്ങള്‍ പറിച്ചുനടുന്നത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പങ്കെടുക്കാവുന്ന വിധത്തിൽ സ്വകാര്യ ഓൺലൈൻ ലേലമാണ് ക്രമീകരിച്ചിരിക്കുന്നത്.

പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി ഇല്ലാത്തതിനാൽ എല്ലാ കമ്പനികളും ഓൺലൈൻ മേഖലയിൽ എത്തും. ഇതോടെ ഒക്ടോബർ അവസാനവാരത്തോടെ കാര്യമായ വില വർധനവും ലേല കമ്പനികൾ വാഗ്‌ദാനം ചെയ്യുന്നു.

'സ്പൈസസ് ബോർഡിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത'

പാർലമെന്‍റ് അടുത്തിടെ പാസാക്കിയ കാർഷിക ബില്ലിന്‍റെ അടിസ്ഥാനത്തിൽ ഏല ലേലങ്ങൾ നടത്തുന്നതിനാൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ പണം ലഭിക്കുമെന്നാണ് വാഗ്‌ദാനം. സ്പൈസസ് ബോർഡിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പുറ്റടിയിലെ സ്പൈസസ് പാർക്ക് നോക്കുകുത്തിയാവാന്‍ കാരണമെന്നാണ് വിവിധ കർഷക സംഘടനകൾ ആരോപിക്കുന്നത്.

ബോർഡിനോട് നേരത്തേ കർഷകൾ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ സ്വകാര്യ മേഖലയിൽ നടപ്പാക്കപ്പെടുന്നതെന്നും ഏലത്തിന്‍റെ വില നിർണയിക്കുന്നതുൾപ്പെടെ തമിഴ്‌നാട് ലോബിയുടെ നിയന്ത്രണത്തിലാകുമെന്നും കര്‍ഷകര്‍ പറയുന്നു.

ALSO READ:MSF നേതാക്കള്‍ക്കെതിരായ ലൈംഗികാധിക്ഷേപ പരാതി : ഹിയറിങ്ങിന് ഹാജരാകാൻ 'ഹരിത'യ്‌ക്ക് വനിത കമ്മിഷൻ നിർദേശം

Last Updated : Sep 4, 2021, 9:23 AM IST

ABOUT THE AUTHOR

...view details