കേരളം

kerala

അലൻ ഷുഹൈബിനെ അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച് അവശ നിലയില്‍ കണ്ടെത്തി ; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

By ETV Bharat Kerala Team

Published : Nov 8, 2023, 4:45 PM IST

UAPA Case Accused Alan Shuhaib Hospitalized : ആലുവയിലെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടെത്തിയ അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Etv BharatPantheeramkavu UAPA Case accused  UAPA Case Accused Hospitalized  alan shuhaib consumed Over Dose Of Sleeping Pills  alan shuhaib Hospitalized  UAPA  പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി  അലൻ ഷുഹൈബ് ആശുപത്രിയിൽ  അലൻ ഷുഹൈബ്  ഉറക്ക ഗുളിക കഴിച്ച് അവശനിലയിൽ  ആത്മഹത്യ ശ്രമം
UAPA Case Accused Alan Shuhaib Hospitalized

എറണാകുളം : പന്തീരാങ്കാവ് യുഎപിഎ കേസിലെ കുറ്റാരോപിതന്‍ (Pantheeramkavu UAPA Case accused) അലൻ ഷുഹൈബിനെ ആലുവയിലെ ഫ്ലാറ്റിൽ അവശനിലയില്‍ കണ്ടെത്തി. അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച നിലയിലായിരുന്നു. ഇതോടെ അലനെ ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് അലൻ ഷുഹൈബ് ചികിത്സയിൽ തുടരുന്നത് (UAPA Case Accused Hospitalized).

കൂടുതൽ അളവിൽ ഉറക്ക ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ അലന്‍റെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മഹത്യാശ്രമമെന്നാണ് പൊലീസ് നൽകുന്ന വിവരം. തന്നെ കൊല്ലുന്നത് വ്യവസ്ഥയാണെന്ന് അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നതായാണ് വിവരം. കേസിൽ പ്രതിയായതിനെ തുടർന്ന് പരീക്ഷ എഴുതുന്നതിന് ഉൾപ്പടെ അലൻ പ്രയാസങ്ങൾ നേരിട്ടിരുന്നു.

കോഴിക്കോട് സ്വദേശിയായ അലൻ ഷുഹൈബിന് പന്തീരാങ്കാവ് യുഎപിഎ കേസിൽ കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2019ലായിരുന്നു നിയമ വിദ്യാർഥിയായ അലനെയും, ജേണലിസം വിദ്യാർഥിയായ താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ പിടിച്ചെടുത്തുവെന്ന് ആരോപിച്ച് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിരുന്നു.

തുടർന്ന് കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. വിദ്യാർഥികളായ ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ABOUT THE AUTHOR

...view details