കേരളം

kerala

Sabarimala Spot Booking | ശബരിമലയില്‍ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് ; 10 ഇടത്താവളങ്ങളിൽ സൗകര്യം

By

Published : Nov 17, 2021, 5:40 PM IST

Updated : Nov 17, 2021, 10:59 PM IST

ശബരിമലയില്‍ വെർച്വൽ ക്യൂവിന് (Sabarimala Virtual Queue) പുറമെയാണ് സ്പോട്ട് ബുക്കിങ് (Sabarimala Spot Booking)

Sabarimala Spot Booking  Sabarimala Spot Booking pathanamthitta  kerala sabarimala mandala makaravilakku season  ശബരിമല സ്‌പോട്ട് ബുക്കിങ്  സംസ്ഥാന സർക്കാർ ഹൈക്കോടതി ശബരിമല  ശബരിമല തീർഥാടകർ കേരള ഹൈക്കോടതി  ദേവസ്വം വകുപ്പ് കേരളം ശബരിമല  ശബരിമല ദർശനം മുൻകൂർ ബുക്കിങ്  kerala news  pathanamthitta news
Sabarimala Spot Booking | ശബരിമലയില്‍ വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ്; 10 ഇടത്താവളങ്ങളിൽ സൗകര്യം

എറണാകുളം :ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിങ് (Sabarimala Spot Booking) സൗകര്യം ലഭ്യമാകും. 10 ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ (Kerala HighCourt) അറിയിച്ചു. ദർശനത്തിന് മുൻകൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.

വെർച്വൽ ക്യൂവിന് (Sabarimala Virtual Queue) പുറമെയാണ് സ്പോട്ട് ബുക്കിങ് (Spot Booking) ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളിൽ ഉൾപ്പടെ സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും (Travancore Devaswm Board) സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്‌പോട്ട് ബുക്കിങ് സൗകര്യം എവിടെയൊക്കെ ലഭിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബഞ്ച് നിർദേശം നൽകിയിട്ടുമുണ്ട്.

ALSO READ:Earthquake In kottayam: മീനച്ചില്‍ താലൂക്കില്‍ ഭൂചലനം ; തുടർ ചലനങ്ങൾക്ക് സാധ്യത

സ്‌പോട്ട് ബുക്കിങ്ങിന് ആധാർ കാർഡ്, വോട്ടർ ഐ.ഡി എന്നിവയ്ക്ക്‌ പുറമെ പാസ്‌പോർട്ടും ഉപയോഗിക്കാം. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ് വെയറിൽ മാറ്റം വരുത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ദർശനത്തിനെത്തുവർക്ക് രണ്ട് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ (RTPCR) സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണന്നും ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കി.

സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍

എരുമേലി, നിലയ്ക്കല്‍, കുമളി എന്നീ മൂന്ന് കേന്ദ്രങ്ങള്‍ക്ക് പുറമെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം,പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മശാസ്‌ത ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ഏഴ് കേന്ദ്രങ്ങളിലാണ് പുതുതായി സ്‌പോട്ട് ബുക്കിങ്.

Last Updated : Nov 17, 2021, 10:59 PM IST

ABOUT THE AUTHOR

...view details