കേരളം

kerala

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി എ റൗഫ് റിമാന്‍ഡില്‍

By

Published : Oct 28, 2022, 8:51 PM IST

എന്‍ഐഎ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

PFI leader Rauf remanded  പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി എ റൗഫ് റിമാന്‍റില്‍  എന്‍ഐഎ  എൻഐഎ കോടതി  nia arrest of pfi leaders  nia crackdown on pfi  പിഎഫ്ഐ നേതാക്കളുടെ എന്‍ഐഎ അറസ്റ്റ്
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി എ റൗഫ് റിമാന്‍റില്‍

എറണാകുളം:നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്‍റെ അറസ്റ്റിലായ മുൻ സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് റിമാന്‍ഡില്‍. നവംബര്‍ 19 വരെയാണ് കൊച്ചി എൻഐഎ കോടതി റിമാന്‍ഡ്‌ ചെയ്‌തത്. റൗഫിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപേക്ഷ കോടതി തിങ്കളാഴ്‌ച പരിഗണിക്കും.

പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി എ റൗഫ് റിമാന്‍റില്‍

അന്യായമായ വേട്ടക്കെതിരെയുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് കോടതിയിൽ എത്തിച്ച വേളയിൽ സി.എ.റൗഫ് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ യുഎപിഎ പ്രകാരം ചുമത്തിയ കേസിൽ റൗഫിനെ പ്രതി ചേർത്തിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് എൻ.ഐ.എ ഉന്നയിച്ചത്.

നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ ഉന്നയിച്ച അതീവ ഗുരുതരമായ ആരോപണങ്ങൾ സി.എ.റൗഫിനെതിരെയും എൻഐഎ ഉന്നയിച്ചു. വിവിധ മതങ്ങളിലും ഗ്രൂപ്പുകളിലും ഉള്ളവർ തമ്മിൽ ശത്രുത സൃഷ്‌ടിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഢാലോചന നടത്തി. പൊതു സമാധാനം തകർക്കാനും ഇന്ത്യയ്‌ക്കെതിരെ അതൃപ്‌തി ഉളവാക്കാനുമുള്ള ഉദ്ദേശ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗത്തെ ന്യായീകരിക്കുന്ന ബദൽ നീതിന്യായ സംവിധാനം സൃഷ്‌ടിച്ചു.

രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്‌ദ, ലഷ്‌കര്‍ ഇ തെയ്‌ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും റൗഫ് ഉൾപ്പടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായി. സമൂഹത്തിലെ മറ്റ് മതവിഭാഗങ്ങളെ ഭയപ്പെടുത്തുകയും പൊതുസമൂഹത്തിൽ ഭയം സൃഷ്‌ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി എന്നിവയാണ് റൗഫിനെതിരെയുള്ള എന്‍ഐഎയുടെ ആരോപണങ്ങള്‍.

പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നും എൻഐഎ സംഘം ഇന്നലെ അർധരാത്രിയായിരുന്നു റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞ് എൻഐഎ സംഘം റൗഫിനെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് റൗഫ് ഒളിവിൽ പോയത്. കർണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ റൗഫ് വീട്ടിൽ തിരിച്ചെത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details