കേരളം

kerala

നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജു വാര്യർ വിസ്‌താരത്തിനായി വിചാരണ കോടതിയിൽ ഹാജരായി

By

Published : Feb 21, 2023, 2:46 PM IST

Updated : Feb 21, 2023, 2:58 PM IST

മഞ്ജു വാര്യർ ഉൾപ്പടെയുളള പ്രധാന സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ പ്രോസിക്യൂഷൻ തീരുമാനിച്ചത് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തിയതിനെ തുടർന്ന്.

Actress assault case  manju warrier  re examination  court  dileep  court news  നടി മഞ്ജു വാര്യർ  ദിലീപ്
നടി മഞ്ജു വാര്യർ വിസ്‌താരത്തിനായി വിചാരണ കോടതിയിൽ ഹാജരായി

നടി മഞ്ജു വാര്യർ വിസ്‌താരത്തിനായി വിചാരണ കോടതിയിൽ ഹാജരായി

എറണാകുളം:നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ സാക്ഷി വിസ്‌താരത്തിനായി വിചാരണ കോടതിയിൽ ഹാജരായി. ഈ കേസിൽ നേരത്തെ മഞ്ജു വാര്യരെ വിസ്‌തരിച്ചിരുന്നു. എന്നാൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തിയതിനെ തുടർന്നാണ് മഞ്ജു വാര്യർ ഉൾപ്പടെയുളള പ്രധാന സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്.

ഇതിനെ ചോദ്യം ചെയ്‌ത് എട്ടാം പ്രതിയും നടനുമായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളിയതോടെയാണ് മഞ്ജു വാര്യരെ വീണ്ടും സാക്ഷി വിസ്‌താരം നടത്തുന്നത്. ഈ കേസിൽ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായാണ് പ്രോസിക്യൂഷൻ മഞ്ജു വാര്യരെ കാണുന്നത്. ആക്രമണത്തിനിരയായ നടിയും മഞ്ജുവും തമ്മിൽ അടുത്ത സൗഹൃദമുള്ളവരാണ്.

ആക്രമണത്തിനിരയായ നടി ദിലീപിനെതിരായ ചില വ്യക്തിപരമായ കാര്യങ്ങൾ മഞ്ജു വാര്യരെ അറിയിച്ചുവെന്ന വിശ്വാസമാണ് ദിലീപിന് ആക്രമണത്തിനിരയായ നടിയോടുള്ള ശത്രുതയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. ഇതേ തുടർന്നുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചന നടത്തി നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആരോപണം. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ സാക്ഷിവിസ്‌താരം പ്രസക്തമാകുന്നത്.

രണ്ടാമതും മഞ്ജു വാര്യരെ വിസ്‌തരിക്കുന്നത് എന്ത് വില കൊടുത്തും തടയുകയെന്ന ദിലീപിന്‍റെ ശ്രമത്തിന് സുപ്രീം കോടതി തടയിട്ടതും ഈ കേസിൽ നിർണ്ണായകമാണ്. അതേസമയം അടച്ചിട്ട കോടതി മുറിയിൽ നടക്കുന്ന സാക്ഷിവിസ്‌താരത്തിന്‍റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു.

Last Updated : Feb 21, 2023, 2:58 PM IST

ABOUT THE AUTHOR

...view details