കേരളം

kerala

Karuvannur Bank Scam Government Files Petition : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്‌; ഇഡിയ്‌ക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

By ETV Bharat Kerala Team

Published : Oct 26, 2023, 4:25 PM IST

Updated : Oct 26, 2023, 11:02 PM IST

Government Files Petition In HC : സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസാണ് കോടതിയെ സമീപിച്ചത്.

ed  Karuvannur Bank Scam Government Files Petition  Government Files Petition Against To ED In HC  Karuvannur Bank Scam  Karuvannur Bank Scam Updates  Government Against To ED in Karuvannur Bank Scam  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്‌  ഇഡിയ്ക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി  ഇഡിയ്ക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ  ടിവി സുഭാഷിന് പുതിയ സമൻസ് അയക്കാൻ ഇഡിയക്ക് നിർദേശം  ഇഡി സമൻസിന്മേലുള്ള തുടർ നടപടികൾ റദ്ദാക്കണം
Karuvannur Bank Scam Government Files Petition

എറണാകുളം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ. സഹകരണ രജിസ്ട്രാർ ടിവി സുഭാഷിന് പുതിയ സമൻസ് അയക്കാൻ ഇഡിയക്ക് ഹൈക്കോടതിയുടെ നിർദേശം. നിലവിലെ സമൻസിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ചോദിച്ചിരുന്നു. സമൻസ് മാറ്റി അയക്കാം എന്ന് ഇഡി കോടതിയെ അറിയിച്ചു. സുഭാഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി (Karuvannur Bank Scam Government Files Petition).

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം മുറുകുന്നതിനിടെയാണ് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിനെതിരെ സർക്കാരിന്‍റെ നീക്കം. സഹകരണ രജിസ്ട്രാർ ടിവി സുഭാഷാണ് ഇഡി സമൻസിന്മേലുള്ള തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി ടിവി സുഭാഷിന് പുതിയ സമൻസ് അയക്കാൻ ഇഡിയക്ക് നിർദേശം നൽകി.

ALSO READ:VN Vasavan On Karuvannur Bank Scam കരുവന്നൂരിലെ നിക്ഷേപകരുടെ പണം നഷ്‌ടമാകില്ല, പ്രശ്‌നപരിഹാരം നടത്തി വരികയാണെന്ന് മന്ത്രി വിഎൻ വാസവൻ

ഇത്തരത്തിൽ കുടുംബ വിവരങ്ങൾ ഉൾപ്പെടെ ചോദിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി പുതിയ സമൻസ് അയക്കാനാവശ്യപ്പെട്ടത്. സമൻസ് മാറ്റി അയക്കാം എന്ന് ഇഡി കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം ഇഡി സമൻസ് നിയമ വിരുദ്ധമാണെന്ന് ടിവി സുഭാഷ്‌ കോടതിയെ അറിയിച്ചു.

എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ലെന്നും നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നതെന്നും ഹർജിയിൽ സുഭാഷ് ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ലക്ഷ്യമെന്നും അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രം ഒതുക്കണമെന്നും ഹർജിയിൽ പറയുന്നു.

ALSO READ:Thomas Issac About Karuvannur Bank Scam| സഹകരണ മേഖലയെ സംരക്ഷിക്കണം, കരുവന്നൂർ പാഠമാകണമെന്നും ടിഎം തോമസ് ഐസക്

സഹകരണ മേഖല മുഴുവൻ ഇഡി അന്വേഷണം വ്യാപിപ്പിക്കുവാൻ അനുവദിക്കരുത്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമ്പോൾ ഹാജരാക്കുന്ന രേഖകളുടെ മഹ്സർ സൂക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

സ്വകാര്യ വിവരങ്ങൾ അടക്കം തേടിയ സമൻസ് പിൻവലിക്കാൻ ഇഡി യോട് ആവശ്യപ്പെട്ട കോടതി ഹർജിയിലെ മറ്റ് ആക്ഷേപങ്ങളിന്മേൽ പിന്നീട് വാദം കേൾക്കും. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പണം തൃശൂർ ജില്ലാ സഹകരണ ബാങ്കിലടക്കം മാറ്റിയെന്നതിൽ ഇഡി അന്വേഷണം നീളുന്നതിനിടെയാണ് സർക്കാർ എതിർ നീക്കവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ALSO READ:karuvanuur bank scam anil akkara pk biju| പികെ ബിജുവിന് എതിരായ ആരോപണങ്ങളിൽ ഉറച്ച് അനിൽ അക്കര

ആരോപണങ്ങളിൽ ഉറച്ച് അനിൽ അക്കര: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവും മുൻ എംപിയുമായ പി.കെ ബിജുവിനെതിരായ ആരോപണങ്ങളിൽ ഉറച്ച് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര (anil akkara against-pk biju). താൻ പുറത്തുവിട്ട രേഖകൾ വ്യാജമെങ്കിൽ സിപിഎം ജില്ല നേതൃത്വത്തിന് നിയമനടപടി സ്വീകരിക്കാമെന്ന് അനില്‍ അക്കര വ്യക്തമാക്കിയിരുന്നു.

Last Updated :Oct 26, 2023, 11:02 PM IST

ABOUT THE AUTHOR

...view details