കേരളം

kerala

Customs officials were remanded | വിമാനത്താവളം വഴി സ്വർണക്കടത്തിന് സഹായം, അറസ്‌റ്റിലായ കസ്‌റ്റംസ് ഉദ്യോഗസ്ഥർ റിമാൻഡിൽ

By

Published : Jun 15, 2023, 8:47 PM IST

സ്വർണക്കടത്തിന് സഹായിച്ച കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിലെ ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്‌തു

ഡി ആർ ഐ  തിരുവനന്തപുരം വിമാനത്താവളം  സ്വർണക്കടത്ത്  സ്വർണം  കസ്റ്റംസ് ഉദ്യോഗസ്ഥർ റിമാൻഡിൽ  കസ്റ്റംസ് ഇൻസ്‌പെക്‌ടർ  Customs officials in remand  DRI  gold smuggling  Customs officers remanded
Customs officials were remanded

എറണാകുളം :തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥർ റിമാൻഡിൽ. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ ) അറസ്റ്റ് ചെയ്‌ത കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിന്‍
എന്നിവരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എസിജെഎം കോടതി ഈ മാസം 29 വരെ റിമാൻഡ് ചെയ്‌തത്. കസ്റ്റംസ് ഇൻസ്‌പെക്‌ടർമാരെ കൊച്ചി ഡി ആർ ഐ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

പിടിയിലായവരുടെ മൊഴിയിൽ അന്വേഷണം :ദിവസങ്ങൾക്ക് മുൻപ് വിമാനത്താവളത്തിൽ വച്ച് അബുദാബിയില്‍ നിന്ന് കൊണ്ടുവന്ന നാലര കിലോ സ്വര്‍ണം കസ്റ്റംസ് പരിശോധനയ്ക്ക്‌ ശേഷം പിടികൂടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഡി ആർ ഐ അന്വേഷണം ഉദ്യോഗസ്ഥരിലേക്കെത്തിയത്. സ്വർണം കടത്തി പിടിയിലായ പ്രതികൾ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ തങ്ങളെ ചതിച്ചെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ പിന്നീട് ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു.

ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ തങ്ങളെ സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയത്. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് ഡിആർഐ കസ്റ്റംസ് ഇൻസ്‌പെക്‌ടർമാരുടെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് കടന്നത്. ഈ സംഭവത്തിന് മുൻപും പ്രതികൾക്ക് സ്വർണം കടത്താൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തതായാണ് പിടിയിലായ പ്രതികൾ ഡി ആർ ഐക്ക് മൊഴി നൽകിയത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡി ആർ ഐ നിരീക്ഷണം ശക്തമാക്കിയിരുന്നു. 80 കിലോയോളം സ്വർണം കടത്താൻ സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ ശബ്‌ദരേഖയും ഡി.ആർ.ഐക്ക് ലഭിച്ചിച്ചിരുന്നതായാണ് സൂചന. റിമാൻഡിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വാങ്ങി ഡി ആർ ഐ ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും ഡി ആർ ഐ വിശദമായി പരിശോധിക്കും.

സ്വർണവുമായി യാത്രക്കാരൻ പിടിയിൽ : കഴിഞ്ഞ മാസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് ഡിആർഐ 1274.46 ഗ്രാം സ്വർണം പിടികൂടിയിരുന്നു. വയനാട് സ്വദേശിയായ കല്ലുമ്പുറത്ത് മൊയ്‌തീനെയാണ് സ്വർണവുമായി ഡിആർഐ അറസ്റ്റ് ചെയ്‌തത്. ഇൻഡിഗോ എയർലൈൻസ് ഫ്ലൈറ്റിൽ ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് വന്നതിനുശേഷം മുംബൈയിൽ നിന്ന് 6E6701 ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

also read :നിത്യ സംഭവമായി സ്വർണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1274.46 ഗ്രാം സ്വർണവുമായി വയനാട് സ്വദേശി അറസ്‌റ്റിൽ

നാല് ക്യാപ്‌സ്യൂളുകളില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണം മുംബൈ വരെ എത്തിച്ചത്. പിന്നീട് മുംബൈയിൽവച്ച് സ്വർണം ബാഗിന്‍റെ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്‌ത്‌ കൊച്ചിയിലെത്തിയപ്പോഴാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്.

ABOUT THE AUTHOR

...view details