കേരളം

kerala

കൊവിഡ് രോഗിയുടെ മരണം:കളമശേരിയിൽ ബിജെപി, യൂത്ത് കോൺഗ്രസ് പ്രതിഷേധം

By

Published : Oct 19, 2020, 3:45 PM IST

Updated : Oct 19, 2020, 4:30 PM IST

മെഡിക്കൽ കോളേജിൽ നടന്ന അനാസ്ഥ കേരളത്തിന് നാണക്കേടാണെന്നും ആരോഗ്യമന്ത്രിയും സർക്കാരും ഉയർത്തിയ അവകാശ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണിതെന്നുമാണ് ആരോപണങ്ങൾ.

covid patient's death  covid death  bjp, youth congress protest  bjp protest  youth congress protest  eranakulam  kalamasssery  covid  covid patient  കൊവിഡ് രോഗിയുടെ മരണം:  കൊവിഡ് മരണം  കൊവിഡ് രോഗി  ബിജെപി പ്രതിഷേധം  ബിജെപി, യൂത്ത് കോൺഗ്രസ് പ്രതിഷേധം  യൂത്ത് കോൺഗ്രസ് പ്രതിഷേധം
കൊവിഡ് രോഗിയുടെ മരണം: കളമശേരിയിൽ ബിജെപി, യൂത്ത് കോൺഗ്രസ് പ്രതിഷേധം

എറണാകുളം:കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ചയാളുടെ മരണത്തിന് കാരണം വെന്‍റിലേറ്റർ ട്യൂബുകൾ മാറിക്കിടന്നതാണെന്ന നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്തായതിനെ തുടർന്ന് ബിജെപിയുടെയും യൂത്ത് കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ മെഡിക്കൽ കോളജിനു മുന്നിൽ പ്രധിഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കളമശ്ശേരി നിയോജകമണ്ഡലം പ്രസിഡന്‍റ് ഷാജി മൂത്തേടൻ ഉദ്‌ഘാടനം ചെയ്തു.
തുടർന്ന് ആരോഗ്യ മന്ത്രിയുടെയും മെഡിക്കൽ കോളേജ് ആർ.എം.ഓ യുടെയും കോലം കത്തിച്ചു.

കൊവിഡ് രോഗിയുടെ മരണം:കളമശേരിയിൽ ബിജെപി, യൂത്ത് കോൺഗ്രസ് പ്രതിഷേധം

യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷിയാസ് മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൽ നടന്ന അനാസ്ഥ കേരളത്തിന് നാണക്കേടാണെന്നും ആരോഗ്യമന്ത്രിയും സർക്കാരും ഉയർത്തിയ അവകാശ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഇതിനു മുൻപും കളമശ്ശേരി മെഡിക്കൽ കോളേജിൽ അനാസ്ഥ മൂലം രോഗികൾ മരിച്ച സംഭവങ്ങൾ ഉണ്ടായപ്പോൾ ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അനാസ്ഥ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകരെ കേസുണ്ടാക്കി കുടുക്കുന്ന അവസ്ഥ വരെ ഇവിടെയുണ്ടായത് സർക്കാരിന്‍റെ വീഴ്ചകൾ മറച്ചുവയ്ക്കാനാണെന്നുമാണ് ഉയർന്നു വരുന്ന ആരോപണം

Last Updated : Oct 19, 2020, 4:30 PM IST

ABOUT THE AUTHOR

...view details