കേരളം

kerala

വിവാഹസദ്യ കഴിച്ച് ഭക്ഷ്യവിഷബാധ; 40,000 രൂപ നഷ്‌ട പരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്, വിധി കാറ്ററിങ് സ്ഥാപനത്തിനെതിരെ

By ETV Bharat Kerala Team

Published : Dec 7, 2023, 6:43 PM IST

Food Poisoning Case: ഭക്ഷ്യവിഷബാധയേറ്റയാള്‍ക്ക് നഷ്‌ട പരിഹാരം 40,000 രൂപ. എക്‌സൈസ് ഉദ്യോഗസ്ഥന്‍ വി.ഉന്മേഷിനാണ് വിവാഹ സത്‌കാരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായത്. സെന്‍റ് മേരീസ് കാറ്ററിങ്ങിനോട് നഷ്‌ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി.

Consumer Disputes Redressal Commission  Food Poisoning Case In Ernakulam  ഭക്ഷ്യവിഷബാധ  എറണാകുളം ഭക്ഷ്യവിഷബാധ  ഭക്ഷ്യവിഷബാധ നഷ്‌ട പരിഹാര കേസ്  വയറു വേദനയും ചര്‍ദ്ദിയും  ഭക്ഷണങ്ങളും രോഗങ്ങളും  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  Kerala news Updates  Latest News In Kerala
Food Poisoning Case In Ernakulam; Consumer Disputes Redressal Commission

എറണാകുളം: വിവാഹ സത്‌കാരത്തില്‍ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ വ്യക്തിക്ക് നഷ്‌ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കൊച്ചിയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എക്‌സൈസ് ഉദ്യോഗസ്ഥന്‍ വി.ഉന്മേഷിനാണ് 40,000 രൂപ നഷ്‌ട പരിഹാര തുക നല്‍കാന്‍ കോടതി ഉത്തരവിട്ടത്. വിവാഹത്തിന് ഭക്ഷണം എത്തിച്ച സെന്‍റ് മേരീസ് കാറ്ററിങ് എന്ന സ്ഥാപനത്തിന് എതിരെയാണ് കോടതി വിധി. 30 ദിവസത്തിനകം പരാതിക്കാരന് തുക കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു (Food Poisoning Case).

2019 മെയ്‌ 5 നാണ് കേസിനാസ്‌പദമായ സംഭവം. കൂത്താട്ടുകുളം ചൊരക്കുഴി സെന്‍റ് സ്റ്റീഫൻ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹ സത്‌കാരത്തില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഉന്മേഷിന് ഭക്ഷ്യ വിഷബാധയുണ്ടായത്. വയറു വേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ട ഉന്മേഷിനെ ആദ്യം കൂത്താട്ടുക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യ നില വഷളായതിന് പിന്നാലെ മികച്ച ചികിത്സ നല്‍കാനായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയും ചെയ്‌തു (Ernakulam Food Poisoning).

ഇതിന് പിന്നാലെയാണ് വി ഉന്മേഷ്‌ കാറ്ററിങ് സര്‍വീസിന് എതിരെ എറണാകുളം ജില്ല ഉപഭോക്ത്യ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. സംഭവത്തിന് പിന്നാലെ ചികിത്സ തേടിയ ആശുപത്രിയില്‍ അടക്കം നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന് ഭക്ഷ്യ വിഷബാധയേറ്റതായി സ്ഥിരീകരിച്ചു. കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗം കാറ്ററിങ് ഏജൻസിയിൽ നടത്തിയ പരിശോധനയിലും നിരവധി നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കൂടാതെ വിവാഹത്തില്‍ പങ്കെടുത്ത മറ്റ് 10 പേര്‍ക്കും ഭക്ഷ്യ വിഷബാധ ഉണ്ടായതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തി. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് കോടതി വിധി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് കോടതിയിൽ ഹാജരായി (Consumer Disputes Redressal Commission In Ernakulam).

also read:പത്തനംതിട്ടയില്‍ ഭക്ഷ്യവിഷബാധ ; ബേക്കറിയില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ കഴിച്ച 16 പേര്‍ ചികിത്സ തേടി

ABOUT THE AUTHOR

...view details