കേരളം

kerala

പിഴുതെറിഞ്ഞ കല്ലുകൾ പുനസ്ഥാപിക്കാനെത്തി സജി ചെറിയാന്‍ ; വീടുകൾ കയറി പ്രചരണം

By

Published : Mar 29, 2022, 4:25 PM IST

കഴിഞ്ഞ ദിവസം കൊഴുവല്ലൂരില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കല്ലുകൾ പിഴുതെറിഞ്ഞ പ്രദേശങ്ങളിലാണ് മന്ത്രിയുടെ സന്ദർശനം

k rail minister saji cheriyan campaign  door to door campaign for silver line  silver line protest in alappuzha  സജി ചെറിയാൻ കെ റെയിൽ  സിൽവർ ലൈൻ പ്രതിഷേധം ആലപ്പുഴ  സജി ചെറിയാൻ വീടുകൾ തോറി പ്രചരണം
വീടുകൾ കയറി പ്രചരണം നടത്തി സജി ചെറിയാൻ

ആലപ്പുഴ :സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ, മന്ത്രി സജി ചെറിയാന്‍റെ നാടായ ചെങ്ങന്നൂരിലെ കൊഴുവല്ലൂരിൽ വീടുകൾ കയറി മന്ത്രിയുടെ പ്രചരണം. കൊഴുവല്ലൂരിലെ വിവിധ വീടുകളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയാണ് മന്ത്രി പ്രചരണത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം കൊഴുവല്ലൂരില്‍ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കല്ലുകൾ പിഴുതെറിഞ്ഞ പ്രദേശങ്ങളിലാണ് സന്ദർശനം.

പ്രതിഷേധക്കാർ പിഴുത കല്ലുകൾ മന്ത്രിയുടെ നേതൃത്വത്തിൽ പുനസ്ഥാപിച്ചു. പണിമുടക്ക് ദിനമായതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി ഇരുചക്ര വാഹനത്തിലെത്തിയാണ് മന്ത്രി ആളുകളുമായി സംസാരിച്ചത്. ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സർക്കാർ പരിഗണിക്കുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാന്‍ ആവശ്യമായ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും മന്ത്രി വിശദീകരിച്ചു.

വീടുകൾ കയറി പ്രചരണം നടത്തി സജി ചെറിയാൻ

കൂടുതല്‍ പ്രതിഷേധം ഉണ്ടായ ഭൂതംകുന്ന് കോളനിയിലടക്കം ആളുകള്‍ പദ്ധതിയെ നിലവില്‍ അനുകൂലിക്കുന്നുണ്ട്. നഷ്‌ടപരിഹാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്നും പ്രദേശത്തെ ചില വീട്ടമ്മമാര്‍ പറഞ്ഞു.

Also Read: ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു

സ്ഥലം വാങ്ങി വീടുവച്ചുതന്നാല്‍ ഇറങ്ങാന്‍ തയാറാണെന്നാണ് ചിലരുടെ നിലപാട്. പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശത്ത് വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് വീടുകൾ കയറിയുള്ള പ്രചരണം നടത്തുന്നത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകയറി പ്രചരണം നടത്തുന്നുണ്ട്. പദ്ധതിയുടെ ഗുണങ്ങളും നഷ്‌ടപരിഹാര പാക്കേജും സംബന്ധിച്ച് പ്രാദേശിക നേതാക്കള്‍ വിശദീകരിക്കുകയാണ്.

അതേസമയം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്‍റെ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ പരിപാടികളില്‍ സിപിഐ ഉൾപ്പടെയുള്ള ഘടക കക്ഷികളില്‍ നിന്നുള്ള നേതാക്കളുടെ സാന്നിധ്യമില്ല.

ABOUT THE AUTHOR

...view details