ETV Bharat / state

ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു

author img

By

Published : Mar 29, 2022, 11:13 AM IST

Updated : Mar 29, 2022, 11:37 AM IST

ആദ്യ ദിനത്തില്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും തലസ്ഥാനത്തെ ലുലുമാള്‍ പ്രവര്‍ത്തിച്ചിരുന്നു.

national strike second day  lulu mall thiruvananthapuram  ദേശീയ പണിമുടക്ക് രണ്ടാം ദിനം  തിരുവനന്തപുരത്ത് ലുലുമാള്‍ അടപ്പിച്ചു
ലുലുമാള്‍ അടപ്പിച്ചു, തലസ്ഥാനത്ത് സമരാനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടയുന്നു

തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിനം പുരോഗമിക്കവെ തലസ്ഥാനത്തെ ലുലുമാള്‍ സമരക്കാര്‍ അടപ്പിച്ചു. ആദ്യ ദിനത്തില്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും തലസ്ഥാനത്തെ ലുലുമാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉയരുകയും ചെയ്‌തിരുന്നു.

സമരാനുകൂലികള്‍ ബലമായി ലുലുമാളിന്‍റെ ഗേറ്റ് അടപ്പിച്ച് ജോലിക്കെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. പിന്നാലെ സമരാനുകൂലികള്‍ ലുലുമാളിനു മുന്നില്‍ വാഹനങ്ങള്‍ തടഞ്ഞു. സ്ഥാപനം ബുധനാഴ്ച മാത്രമേ തുറക്കുകയുള്ളൂവെന്ന് ലുലുമാള്‍ മാനേജ്‌മെന്‍റ് അറിയിച്ചു.

also read: ദേശീയ പണിമുടക്ക്: കോഴിക്കോട്ട് പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കലക്‌ടർ

പൊലീസെത്തി സമരാനുകൂലികളെ അറസ്റ്റു ചെയ്ത് നീക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.

Last Updated :Mar 29, 2022, 11:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.