കേരളം

kerala

WTA Rankings | പുല്‍ക്കോര്‍ട്ടിലെ സ്വപ്‌ന നേട്ടം, റാങ്കിങ്ങിലും മര്‍ക്കേറ്റ വോണ്‍ഡ്രോസോവയുടെ കുതിപ്പ്

By

Published : Jul 18, 2023, 7:25 AM IST

വിംബിള്‍ഡണ്‍ നേട്ടത്തോടെ റാങ്കില്‍ കരിയറില്‍ ആദ്യമായി ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കാന്‍ വോണ്‍ഡ്രോസോവയ്‌ക്കായി.

WTA Rankings  WTA Rankings Live  WTA Rankings Latest  Current WTA Rankings  Womens Tennis Ranking  Marketa Vondrosouva  Ons Jabeur  Iga Swiatek  വനിത ടെന്നീസ് റാങ്കിങ്  വിംബിള്‍ഡണ്‍  മര്‍ക്കേറ്റ വോണ്‍ഡ്രുസോവ  ടെന്നീസ് റാങ്കിങ്
Marketa Vondrosouva

ലണ്ടന്‍:വിംബിള്‍ഡണ്‍ (Wimbledon) വനിത ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയതിന് പിന്നാലെ ലോക ടെന്നീസ് റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കി ചെക്ക് റിപ്പബ്ലിക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രുസോവ (Marketa Vondrosouva). റാങ്കിങ്ങില്‍ 32 സ്ഥാനം മെച്ചപ്പെടുത്തിയ താരം പത്താം സ്ഥാനത്തേക്ക് എത്തി. കരിയറില്‍ ആദ്യമായാണ് 24കാരി റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് എത്തുന്നത്.

വിംബിള്‍ഡണിലെ സ്വപ്‌നക്കുതിപ്പാണ് ചെക്ക് താരത്തിന് തുണയായത്. 2000-ന് ശേഷം ടെന്നീസ് റാങ്കിങ്ങിലെ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്ന ആറാമത്തെ മാത്രം ചെക്ക് വനിത താരമായും വോണ്‍ഡ്രോസോവ മറി. ഇക്കഴിഞ്ഞ ശനിയാഴ്‌ച (ജൂലൈ 15) നടന്ന ഫൈനലില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറിനെ (Ons Jabeur) തോല്‍പ്പിച്ചാണ് വോണ്‍ഡ്രൂസോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്.

സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ വനിത താരമായും വോണ്‍ഡ്രോസോവ മാറിയിരുന്നു. അതേസമയം, ഫൈനലില്‍ വോണ്‍ഡ്രോസോവയോട് തോല്‍വി വഴങ്ങിയ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യൂറിന്‍റെ റാങ്കിങ്ങില്‍ മാറ്റമില്ല. താരം റാങ്കിങ്ങില്‍ ആറാം സ്ഥാനം നിലനിര്‍ത്തി.

വിംബിള്‍ഡണ്‍ ഫൈനലില്‍ താരത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇപ്പോഴത്തേത്. കഴിഞ്ഞ വര്‍ഷം, നിലവിലെ മൂന്നാം സീഡ് കസഖ്‌സ്ഥാന്‍റെ എലീന റൈബക്കിനയോടായിരുന്നു (Elena Rybakina) ജാബ്യൂര്‍ തോറ്റത്. ഇപ്രാവശ്യത്തെ ഫൈനലില്‍ 6-4, 6-4 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടുണീഷ്യന്‍ താരം തോല്‍വി വഴങ്ങിയത്.

Also Read :Wimbledon 2023 | കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റായി ലണ്ടനില്‍, ഇത്തവണ 'ചാമ്പ്യന്‍'; പുല്‍കോര്‍ട്ടിലെ രാജ്ഞിയായി മര്‍ക്കേറ്റ വോണ്‍ഡ്രോസോവ

അതേസമയം, വിംബിള്‍ഡണ്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഇക്കുറി കാഴ്‌ചവെച്ച ഇഗ സ്വിയോടെക്ക് (Iga Swiatek) റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇപ്രാവശ്യത്തെ വിംബിള്‍ഡണില്‍ താരം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. 22കാരിയായ ഇഗയ്‌ക്ക് നിലവില്‍ 9,315 പോയിന്‍റാണുള്ളത്.

തുടര്‍ച്ചയായ 68-ാം ആഴ്‌ചയിലാണ് താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ബെലാറസ് താരം അരീന സബലെങ്കയാണ് (Aryna Sabalenka) രണ്ടാം സ്ഥാനക്കാരി. 8,845 പോയിന്‍റാണ് താരത്തിനുള്ളത്.

ഇത്തവണത്തെ വിംബിള്‍ഡണ്‍ സെമി ഫൈനലിസ്റ്റ് കൂടിയാണ് സബലെങ്ക. വിംബിള്‍ഡണ്‍ സെമിഫൈനലില്‍ ഓന്‍സ് ജാബ്യൂറിനോടാണ് താരം പരാജയപ്പെട്ടത്. മൂന്നാം സ്ഥാനത്ത് റൈബക്കിനയും നാലാം സ്ഥാനത്ത് യുഎസ്എയുടെ ജെസിക്ക പെഗുലയുമാണ് (Jessica Pegula) നാലാം സ്ഥാനത്ത്.

ഫ്രാന്‍സിന്‍റെ കരോലിന ഗാര്‍സിയ (Carolina Garcia), അമേരിക്കയുടെ കൊക്കോ ഗൗഫ് (Coco Gauff) എന്നിവരാണ് അഞ്ച്, ഏഴ് സ്ഥാനങ്ങളില്‍. ചെക്ക് താരം പെട്ര ക്വിറ്റോവ (Petra Kvitova) ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം റാങ്കിലേക്കും ഉയര്‍ന്നു. ക്വിറ്റോവയുടെ മുന്നേറ്റം ഗ്രീസിന്‍റെ മരിയ സക്കാരിയെയാണ് (Maria Sakkari) ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ്.

Also Read :Wimbledon | തോല്‍വി നിരാശപ്പെടുത്തുന്നത്, അല്‍കാരസ് വിജയം അര്‍ഹിച്ചിരുന്നു : നൊവാക് ജോക്കോവിച്ച്

ABOUT THE AUTHOR

...view details