കേരളം

kerala

'അഭിനന്ദനങ്ങള്‍ സഹോദരാ' ; മെസിക്ക് ആശംസയുമായി നെയ്‌മര്‍

By

Published : Dec 19, 2022, 11:44 AM IST

ഫിഫ ലോകകപ്പ് നേട്ടത്തിന് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ അഭിനന്ദിച്ച് ബ്രസീല്‍ താരം നെയ്‌മറുടെ ട്വീറ്റ്

Neymar Congratulates Lionel Messi  Neymar  Lionel Messi  Neymar twitter  FIFA World Cup 2022  qatar World Cup  FIFA World Cup  മെസിയെ അഭിനന്ദിച്ച് നെയ്‌മര്‍  ലയണല്‍ മെസി  നെയ്‌മര്‍  നെയ്‌മര്‍ ട്വിറ്റര്‍  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  ഫിഫ ലോകകപ്പ്
'അഭിനന്ദനങ്ങള്‍ സഹോദരാ'; മെസിക്ക് ആശംസയുമായി നെയ്‌മര്‍

ദോഹ : ഖത്തറിലെ ലോകകപ്പ് വിജയത്തിന് അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്‌മര്‍. 'അഭിനന്ദനങ്ങള്‍ സഹോദരാ' എന്നാണ് നെയ്‌മര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സ്പാനിഷ് ഭാഷയിലുള്ള പോസ്റ്റില്‍ ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ചിത്രവും നെയ്‌മര്‍ പങ്കുവച്ചിട്ടുണ്ട്.

സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണയ്‌ക്കായി പന്തുതട്ടുമ്പോള്‍ തുടങ്ങിയ ആത്മബന്ധമാണ് നെയ്‌മര്‍ക്ക് മെസിയുമായുള്ളത്. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരങ്ങളാണ് ഇരുവരും. അതേസമയം ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഫ്രാന്‍സിനെ കീഴടക്കിയാണ് അര്‍ജന്‍റീന കിരീടം ചൂടിയത്.

പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2ന് ആയിരുന്നു ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം. അര്‍ജന്‍റീനയുടെ മൂന്നാം ലോകകിരീടമാണിത്. നേരത്തെ 1978, 1986 വര്‍ഷങ്ങളിലായിരുന്നു സംഘം ടൂര്‍ണമെന്‍റ് വിജയിച്ചത്.

ഇതോടെ 2002-ല്‍ ബ്രസീലിനുശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാവാനും അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞു. ടൂര്‍ണമെന്‍റിലെ ഐതിഹാസികമായ പ്രകടനത്തിന് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസിക്കാണ് ലഭിച്ചത്. ടീമിനെ മുന്നില്‍ നിന്നും നയിച്ച മെസി 7 ഗോളുകളും 4 അസിസ്റ്റുകളും നേടിയാണ് ഈ ലോകകപ്പിലെ മികച്ച കളിക്കാരനായത്.

Also read:നന്ദി മിശിഹാ... ഈ മോഹക്കപ്പിന് മാറ്റ് കൂട്ടിയതിന്

നേരത്തെ 2014ലെ ബ്രസീല്‍ ലോകകപ്പിലെ താരമായും മെസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യ താരമായും മെസി മാറി.

ABOUT THE AUTHOR

...view details