കേരളം

kerala

'ഏറ്റവും വലിയ എതിരാളി, ഏറ്റവും മികച്ച സുഹൃത്ത്'; ഫെഡററുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് നദാല്‍

By

Published : Sep 24, 2022, 1:42 PM IST

കളിക്കളത്തിലെ എക്കാലത്തേയും വലിയ എതിരാളിയായിരുന്ന സ്വിസ്‌ താരം റോജര്‍ ഫെഡററുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് സ്‌പാനിഷ്‌ താരം റാഫേൽ നദാല്‍.

Laver cup  Rafael Nadal  Nadal In Tears as Roger Federer Plays Last Match  Roger Federer  roger federer farewell  ഫെഡറുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് നഥാല്‍  റോജര്‍ ഫെഡറർ  റാഫേൽ നഥാല്‍  ലേവർ കപ്പ്
'ഏറ്റവും വലിയ എതിരാളി, ഏറ്റവും മികച്ച സുഹൃത്ത്'; ഫെഡറുടെ വിരമിക്കലില്‍ കണ്ണീരണിഞ്ഞ് റാഫേൽ നഥാല്‍

ലണ്ടന്‍: 24 വർഷം നീണ്ട ഐതിഹാസിക ടെന്നിസ് കരിയറിനാണ് സ്വിസ്‌ ഇതിഹാസം റോജര്‍ ഫെഡറർ വിരാമമിട്ടത്. ലേവർ കപ്പിൽ ടീം യൂറോപ്പിനായാണ് ഫെഡറര്‍ തന്‍റെ വിടവാങ്ങൽ മത്സരം കളിച്ചത്. സ്‌പാനിഷ്‌ താരം റാഫേൽ നദാലിനൊപ്പം ഡബിൾസ് മത്സരത്തിനായിരുന്നു 41കാരനായ ഫെഡറര്‍ ഇറങ്ങിയത്.

പ്രൊഫഷണല്‍ കരിയറിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെ മടങ്ങാനായിരുന്നു ഫെഡററുടെ വിധി. അമേരിക്കയുടെ ജാക്ക് സ്റ്റോക്ക്-ഫ്രാൻസിസ് തിയാഫോ സഖ്യമാണ് ഇതിഹാസ ജോഡിയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് അമേരിക്കന്‍ താരങ്ങള്‍ മത്സരം പിടിച്ചത്.

മത്സരത്തിന് ശേഷമുള്ള വിടവാങ്ങല്‍ പ്രസംഗത്തിൽ നിറകണ്ണുകളോടെയാണ് ഫെഡറര്‍ ആരാധകരോട് നന്ദി പറഞ്ഞത്. വികാരങ്ങള്‍ നിയന്ത്രിക്കാനാവാതെ താരം പൊട്ടിക്കരഞ്ഞത് സ്റ്റേഡിയത്തിലുണ്ടായിരുന്ന റാഫേൽ നദാല്‍ അടക്കമുള്ള മുഴുവൻ പേരെയും കണ്ണീരിലാഴ്‌ത്തി. കോര്‍ട്ടിലെ എക്കാലത്തേയും പ്രധാന എതിരാളികളായിരുന്നു നദാലും ഫെഡററും.

പ്രധാന ടൂര്‍ണമെന്‍റുകളുടെ ഫൈനലിലടക്കം 40 തവണയാണ് ഇരുവരും പോരടിച്ചിട്ടുള്ളത്. ഇതില്‍ 24 തവണ നദാലും 16 തവണ ഫെഡററും ജയം പിടിച്ചു. ഇരുവരും നേര്‍ക്കുനേരെത്തിയ 2008ലെ വിംബിള്‍ഡണ്‍ ഫൈനല്‍ ടെന്നിസ് ലോകത്തിന് മറക്കാന്‍ കഴിയാത്ത ഒന്നാണ്.

നാല് മണിക്കൂറിലേറെ നീണ്ടുനിന്ന മാരത്തൺ മത്സരമായിരുന്നുവിത്. ഇരുവരേയും കൂടാതെ നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ എന്നിവരും ടീം യൂറോപ്പിന്‍റെ ഭാഗമാണ്. രണ്ട് പതിറ്റാണ്ടുകളായി പുരുഷ ടെന്നിസ് അടക്കി വാഴുന്ന നാല് പേരും ചേര്‍ന്ന് 66 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് പങ്കിട്ടിട്ടുള്ളത്. ഇതില്‍ 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് ഫെഡററുടെ പട്ടികയിലുള്ളത്.

also read:ഇതിഹാസം, 24 വർഷം, 1526 മത്സരം, 20 ഗ്രാന്‍റ്സ്ലാം; ടെന്നിസിൽ നിന്ന് വിടചൊല്ലി റോജർ ഫെഡറർ

ABOUT THE AUTHOR

...view details