കേരളം

kerala

ISL | നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ഒഡിഷ എഫ്‌സി

By

Published : Jan 18, 2022, 10:51 PM IST

എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഒഡിഷയുടെ വിജയം

ISL 2021-22  ODISHA FC BEAT NORTH EAST UNITED  ISL UPDATE  INDIAN SUPER LEAGUE  ഇന്ത്യൻ സൂപ്പർ ലീഗ്  ഐഎസ്എൽ  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ഒഡീഷ എഫ്‌സി  ISL LATEST
ISL: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ഒഡീഷ എഫ്‌സി

ഫത്തോർഡ : ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ഒഡിഷ എഫ്‌സി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജയം. ഡാനിയേല്‍ ലാലിംപൂയിയും, അരിദായ് കാബ്രറയുമാണ് ഒഡിഷയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്.

മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ചാണ് ഒഡിഷ കളിച്ചത്. ഇതിന്‍റെ ഫലമായി 17-ാം മിനിട്ടിൽ തന്നെ ലാലിംപൂയയിലൂടെ അവർ ആദ്യ ഗോൾ നേടി. തൊട്ടുപിന്നാലെ നാല് മിനിട്ടികനം 22-ാം മിനിട്ടിൽ കാബ്രറയിലൂടെ ഒഡിഷ നോർത്ത് ഈസ്റ്റിനെ വീണ്ടും ഞെട്ടിച്ചു.

രണ്ട് ഗോളുകൾ തുടരെ വീണ നോർത്ത് ഈസ്റ്റ് മറുപടി ഗോളിനായി നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചുവെങ്കിലും ഒന്നും തന്നെ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഇതിനിടെ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ഒരു തവണ പന്ത് ഒഡിഷയുടെ വലയിൽ എത്തിച്ചെങ്കിലും അത് ഓഫ് സൈഡ് ആവുകയായിരുന്നു.

ALSO READ:KERALA WOMENS LEAGUE | കേരള വനിത ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്

വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയം ഉൾപ്പെടെ 16 പോയിന്‍റുമായി ഒഡിഷ അഞ്ചാം സ്ഥാനത്തേക്ക് കയറി. 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ 10-ാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details