ETV Bharat / sports

KERALA WOMENS LEAGUE | കേരള വനിത ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്

author img

By

Published : Jan 18, 2022, 10:03 PM IST

നിലവിൽ ലീഗിൽ 27 പോയിന്‍റുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം കേരള

KERALA WOMENS LEAGUE  GOKULAM KERALA FC CHAMPIONS IN KWL  GOKULAM KERALA FC WOMENS  കേരള വനിത ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്  ഗോകുലം കേരള എഫ്.സി  കേരള വനിത ലീഗ്  ഗോകുലം കേരള എഫ്.സി ചാമ്പ്യൻമാർ  ഡോണ്‍ ബോസ്‌കോയെ തകർത്ത് ഗോകുലം കേരള
KERALA WOMENS LEAGUE: കേരള വനിത ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്

എറണാകുളം : കേരള വനിത ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഇന്ന് നടന്ന മത്സരത്തിൽ ഡോണ്‍ ബോസ്‌കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുമായി ഗോകുലം കേരള ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ജനുവരി 23ന് നടക്കുന്ന ഡോണ്‍ ബോസ്കോയ്ക്ക് എതിരായ ലീഗിലെ അവസാന മത്സരത്തില്‍ ഗോകുലത്തിന് കിരീടം സമ്മാനിക്കും.

ഡോണ്‍ ബോസ്‌കോക്കെതിരായ മത്സരത്തിൽ എൽഷദായിയുടെ ഇരട്ടഗോളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്. 85, 94 മിനിട്ടുകളിലാണ് താരം ഗോൾ നേടിയത്. ലീഗിലെ ടോപ് സ്കോററായ എൽഷദായിയക്ക് ഇതോടെ 9 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളായി. 58-ാം മിനിട്ടിൽ മാനസയാണ് ഗോകുലത്തിന്‍റെ മറ്റൊരു ഗോൾ സ്വന്തമാക്കിയത്.

ALSO READ: Legends League Cricket | ഇന്ത്യൻ മഹാരാജയെ വിരേന്ദർ സെവാഗ് നയിക്കും, മുഹമ്മദ് കൈഫ് വൈസ് ക്യാപ്‌റ്റൻ

ടൂർണമെന്‍റിൽ ഉടനീളം 9 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോൾ പോലും വഴങ്ങാതെ 93 ഗോളുകൾ അടിച്ചാണ് ഗോകുലം കേരള വനിത ലീഗ് കിരീടത്തിലേക്കടുത്തത്. ഈ വിജയത്തോടെ ഗോകുലം ഇന്ത്യന്‍ വനിത ലീഗിനും യോഗ്യത നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.