കേരളം

kerala

ഫിഫ റാങ്കിങ്: ഇന്ത്യയ്‌ക്ക് രണ്ട് സ്ഥാനം നഷ്‌ടം; തലപ്പത്ത് തുടര്‍ന്ന് ബ്രസീല്‍

By

Published : Oct 8, 2022, 5:42 PM IST

Updated : Oct 29, 2022, 3:29 PM IST

ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 106-ാം സ്ഥാനത്ത്.

FIFA World Rankings  India football team Rankings  india FIFA rankings  argentina FIFA rankings  brazil FIFA rankings  ഫിഫ റാങ്കിങ്  ഫിഫ  FIFA  ഇന്ത്യ ഫിഫ റാങ്കിങ്  ബ്രസീല്‍ ഫിഫ റാങ്കിങ്
ഫിഫ റാങ്കിങ്: ഇന്ത്യയ്‌ക്ക് രണ്ട് സ്ഥാനം നഷ്‌ടം; തലപ്പത്ത് തുടര്‍ന്ന് ബ്രസീല്‍

സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യയ്‌ക്ക് നഷ്‌ടം. രണ്ട് സ്ഥാനം താഴ്‌ന്ന ഇന്ത്യ 106-ാം റാങ്കിലെത്തി. ഖത്തര്‍ ലോകകപ്പിന് മുന്നോടിയായാണ് പുതിയ റാങ്കിങ് പുറത്ത് വിട്ടിരിക്കുന്നത്. 53 നേഷൻസ് ലീഗ് മത്സരങ്ങളും 119 സൗഹൃദ മത്സരങ്ങളുമാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.

ലോകകപ്പിന് ശേഷം ഡിസംബർ 22നാണ് അടുത്ത അപ്‌ഡേഷന്‍ പ്രസിദ്ധീകരിക്കുക. ബ്രസീലാണ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. ആദ്യ അഞ്ച് സ്ഥാനക്കാര്‍ മാറ്റമില്ലാതെ തുടരുകയാണ്. ബെല്‍ജിയം, അര്‍ജന്‍റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനത്ത് തുടരുന്നത്.

ഇറ്റലി ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ സ്പെയിന്‍ ഒരു റാങ്ക് താഴേക്കിറങ്ങി ഏഴാമതായി. നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നീ ടീമുകളാണ് എട്ട് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്.

also read: ഫോബ്‌സിന്‍റെ പട്ടികയിൽ കുതിച്ച് കൈലിയൻ എംബാപ്പെ; പിന്നിലായത് മെസിയും ക്രിസ്റ്റ്യാനോയും

Last Updated : Oct 29, 2022, 3:29 PM IST

ABOUT THE AUTHOR

...view details