കേരളം

kerala

പ്രതിരോധത്തിലൂന്നി പോളണ്ട്, ആക്രമിച്ച് കളിക്കാൻ ഫ്രാൻസ്; ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം

By

Published : Dec 4, 2022, 4:02 PM IST

ഇന്ത്യന്‍ സമയം രാത്രി 8.30 ന് അല്‍ തുമാമ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം

FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  Qatar World Cup  ഫ്രാൻസ് vs പോളണ്ട്  France vs Poland  എംബാപെ  ഗ്രീസ്‌മാൻ  ലെവൻഡോസ്‌കി  ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ  അർജന്‍റീന  പോളണ്ട്  ഫ്രാൻസ്  Kylian Mbappe  FIFA World Cup 2022 France vs Poland  ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം  പ്രതിരോധത്തിലൂന്നി പോളണ്ട്  ആക്രമിച്ച് കളിക്കാൻ ഫ്രാൻസ്  ക്വാർട്ടർ ഫൈനലുറപ്പിക്കാൻ കരുത്തൻമാരുടെ പോരാട്ടം
പ്രതിരോധത്തിലൂന്നി പോളണ്ട്, ആക്രമിച്ച് കളിക്കാൻ ഫ്രാൻസ്; ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം

ദോഹ: ലോകകപ്പിലെ പ്രീക്വാർട്ടർ റൗണ്ടിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഇന്ന് ശക്തരായ പോളണ്ടിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസിന്‍റെ വരവ്. മറുവശത്ത് ഗ്രൂപ്പ് സിയിൽ അർജന്‍റീനയോട് അവസാന മത്സരത്തിൽ തോൽവി വഴങ്ങി രണ്ടാം സ്ഥാനക്കാരായാണ് പോളണ്ട് പ്രീക്വാർട്ടറിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.

ഇന്നത്തെ മത്സരം തോൽക്കുന്നവർ പുറത്താകുമെന്നതിനാൽ ഒരു ജീവൻമരണ പോരാട്ടം തന്നെ കാണാൻ കഴിയും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കുഞ്ഞൻമാരായ ടുണീഷ്യക്കെതിരെ 1-0ന്‍റെ അപ്രതീക്ഷിത തോൽവിയാണ് ഫ്രാൻസ് വഴങ്ങിയത്. എംബാപ്പെ, ഗ്രീസ്‌മാൻ, ഡെംബെലെ തുടങ്ങിയ സൂപ്പർ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെ മൈതാനത്തേക്കിറങ്ങിയ ഫ്രാൻസിന്‍റെ കണക്കൂകൂട്ടലുകളെല്ലാം പിഴയ്‌ക്കുകയായിരുന്നു.

മറുവശത്ത് അർജന്‍റീനക്ക് മുന്നിൽ ഒന്നും ചെയ്യാനാകാതെ പകച്ചുനിന്ന പോളണ്ട് പ്രീക്വാർട്ടറിൽ ഫ്രാൻസിന്‍റെ ആക്രമണങ്ങളെ എങ്ങനെ നേരിടും എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പ്രതിരോധത്തിലൂന്നിയാണ് ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പോളണ്ട് കളിച്ചത്. അർജന്‍റീനക്കെതിരായ മത്സരത്തിൽ ഒരു തവണ പോലും ഓണ്‍ ടാർഗറ്റിലേക്ക് ഷോട്ടുതിർക്കാതെയാണ് പോളണ്ട് തോൽവി വഴങ്ങിയത്.

എന്നാൽ ഇത്തവണ പ്രതിരോധം കൊണ്ടുമാത്രം മുന്നോട്ട് പോകാനാകില്ലെന്ന് പോളണ്ടിന് നന്നായി അറിയാം. ലെവൻഡോസ്‌കി എന്ന താരത്തിൽ മാത്രം വിശ്വാസമർപ്പിച്ച് പന്തുതട്ടുന്നതാണ് പോളണ്ടിന് തിരിച്ചടിയാകുന്നത്. ലെവൻഡോസ്‌കിക്ക് സപ്പോർട്ട് നൽകാനോ പന്തെത്തിക്കാനോ പോന്ന താരങ്ങൾ ആരു തന്നെ പോളണ്ട് നിരയിലില്ല എന്നതും ടീമിന്‍റെ പ്രകടനത്തെ വലിയ രീതിയിൽ തന്നെ ബാധിക്കും.

ABOUT THE AUTHOR

...view details