കേരളം

kerala

യുണൈറ്റഡ് പേരില്‍ മാത്രം, സ്വരം ചേരാതെ ചുവന്ന ചെകുത്താൻമാർ...പലവഴിയേ താരങ്ങളും പരിശീലകനും

By ETV Bharat Kerala Team

Published : Dec 5, 2023, 2:32 PM IST

Erik ten Hag lost support of Manchester United Players: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗും ടീമിലെ പകുതിയോളം താരങ്ങളും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന് റിപ്പോര്‍ട്ട്.

Erik ten Hag Manchester United  Manchester United in Champions League  Manchester United in English premier league  Erik ten Hag Manchester United Players relation  Manchester United  എറിക് ടെന്‍ ഹാഗ്  എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്  ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Erik ten Hag Manchester United Champions League

ലണ്ടന്‍:പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് (Erik ten Hag) കീഴില്‍ തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ദുരന്തമാവുകയാണ്. സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും തങ്ങളുടെ ചെകുത്താന്‍ വീര്യം പുറത്തെടുക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഏറെക്കുറെ പുറത്താവലിന്‍റെ വക്കിലാണ് യുണൈറ്റഡുള്ളത്.

താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽ നിന്നുമാണ് നോക്കൗട്ടിലേക്ക് മുന്നേറാന്‍ ചുകന്ന ചെകുത്താന്മാര്‍ കഷ്‌ടപ്പെടുന്നത്. (Manchester United in Champions League) അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പ് എയിലെ അവസാനക്കാരാണ് എറിക് ടെന്‍ ഹാഗിന്‍റെ ടീം. അഞ്ചില്‍ മൂന്നിലും തോല്‍വി വഴങ്ങിയ ടീമിന് ഒരു ജയവും ഒരു സമനിലയും മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഇനി ബാക്കിയുള്ള ഒരേയൊരു മത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് ടീമിന് നേരിടാനുള്ളത്. ബയേണിനെ കീഴടക്കിയാല്‍ മാത്രമേ ഇനി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടിലേക്ക് യുണൈറ്റഡിന് മുന്നില്‍ എന്തെങ്കിലും സാധ്യതയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ വിയര്‍ത്ത് കളിച്ചെങ്കില്‍ മാത്രമേ ബയേണെ മെരുക്കാന്‍ ടെന്‍ ഹാഗിനും സംഘത്തിനും കഴിയൂ. എന്നാല്‍ അതു മാത്രം പോരതാനും.

ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ മത്സര ഫലത്തേയും യുണൈറ്റഡിന് ആശ്രയിക്കേണ്ടതുണ്ട്. ഗലാറ്റസറെയും കോപ്പൻഹേഗനും ഏറ്റുമുട്ടുമ്പോള്‍ ആരും ജയിക്കാതിരിക്കുകയും വേണം. പ്രീമിയല്‍ ലീഗിലേക്ക് എത്തുമ്പോളും ആശ്വസിക്കാന്‍ ഒരു വകയും യുണൈറ്റഡിനില്ല. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടീം. കളിച്ച 14 മത്സരങ്ങളില്‍ ആറിലും ടീം തോല്‍വി വഴങ്ങി. കൂടാതെ ടേബിളിന്‍റെ ആദ്യ പകുതിയില്‍ ഉള്‍പ്പെട്ട ഏതൊരു ടീമിന്റെയും ഏറ്റവും മോശം ഗോൾ വ്യത്യാസവും യുണൈറ്റഡിന്‍റേതാണ്. (Manchester United in English premier league)

ലീഗില്‍ മുന്നിലേക്ക് എത്തണമെങ്കില്‍ ഇനി കയ്യും മെയ്യും മറന്ന് കളിച്ചെങ്കില്‍ മാത്രമേ യുണൈറ്റഡിനാവൂ. എന്നാല്‍ അവിടെയും ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്ന റിപ്പോര്‍ട്ടുകലാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗും താരങ്ങളും തമ്മില്‍ അത്ര രസത്തിലല്ല (Erik ten Hag lost support of Manchester United Players)

എറിക് ടെന്‍ ഹാഗിന്‍റെ മാനേജ്‌മെന്‍റിന്‍റെ ശൈലിയിലെ അതൃപ്‌തി കാരണം ടീമിലെ പകുതിയോളം താരങ്ങളുടെ പിന്തുണ അദ്ദേഹത്തിന് നഷ്‌ടപ്പെട്ടതായാണ് വിവരം. ടീമിലെ ചില സീനിയര്‍ താരങ്ങള്‍ തങ്ങളുടെ അതൃപ്‌തി പരസ്യമായി തുറന്ന് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കളിക്കളത്തിലും ഈ ചേര്‍ച്ചയില്ലായ്‌മ നേരത്തെ തന്നെ ഏറെക്കുറെ തുറന്ന് കാട്ടപ്പെട്ടതാണ്. ജയിക്കാവുന്ന ഏറെ മത്സരങ്ങളാണ് യുണൈറ്റഡ് കളഞ്ഞു കുളിച്ചത്.

പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിനെതിരായ മത്സരത്തില്‍ കളിക്കാര്‍ക്കെതിരെ ടെന്‍ ഹാഗ് തുറന്നടിച്ചതും ശ്രദ്ധേയമാണ്. പദ്ധതിയ്‌ക്ക് അനുസരിച്ച് വേണം കളിക്കേണ്ടത്. ഇതു സംബന്ധിച്ച് ടീമുമായി ചര്‍ച്ച നടത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തു തന്നെയായാലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉണര്‍ന്നില്ലെങ്കില്‍ 2013-ല്‍ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെർഗൂസനൊപ്പം പടിയിറങ്ങിയ പ്രതാപം ഒരിക്കലും വീണ്ടെക്കാന്‍ യുണൈറ്റഡിനാവില്ല.

ALSO READ: കളിക്കാര്‍ പദ്ധതികളില്‍ ഉറച്ച് നില്‍ക്കണം; ന്യൂകാസിലിനെതിരായ തോല്‍വിക്ക് പിന്നാലെ വിമര്‍ശനവുമായി എറിക് ടെന്‍ ഹാഗ്

ABOUT THE AUTHOR

...view details