കേരളം

kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആൻഫീൽഡിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂളിന്‍റ ജയം എതിരില്ലാത്ത നാലു ഗോളിന്

By

Published : Apr 20, 2022, 10:18 AM IST

പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് യുണൈറ്റഡ് ലിവർപൂളിനോട് 4 ഗോളിന്‍റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ തോൽക്കുന്നത്.

epl-2021-22-liverpool-fc-beat-man-united-by-4-0-at-anfield  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  English Premier League  liverpool vs Manchester United  EPL news Updates  ആൻഫീൽഡിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്,  ലിവർപൂളിന്‍റ ജയം എതിരില്ലാത്ത നാലു ഗോളിന്  EPL: Liverpool defeat Manchester United at Anfield by 4 goals  മാഞ്ചസ്റ്റർ യുണൈറ്റഡ്  ലിവർപൂൾ  epl point table
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആൻഫീൽഡിൽ തകർന്നടിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂളിന്‍റ ജയം എതിരില്ലാത്ത നാലു ഗോളിന്

ലണ്ടൻ: പ്രീമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത ലിവർപൂൾ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ലിവർപൂളിന്‍റെ മൈതാനമായ ആൻഫീൽഡിൽ മത്സരത്തിൽ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് 4 ഗോളിന്‍റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ തോൽക്കുന്നത്.

തുടക്കം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ആദ്യ ഗോൾ വഴങ്ങി. അഞ്ചാം മിനിറ്റിൽ സലാ നൽകിയ പാസ് അനായാസം വലയിൽ എത്തിച്ച് ലൂയിസ് ഡിയസ് ലിവർപൂളിനെ മുന്നിൽ എത്തിച്ചു. 22-ാം മിനിറ്റിൽ വൺ ടച്ച് പാസിലൂടെ യുണൈറ്റഡ് പ്രതിരോധം പൊളിച്ച ലിവർപൂൾ സലായുടെ മനോഹരമായ ഫിനിഷിലൂടെ ലീഡുയർത്തി. ഈ സീസണിൽ യുണൈറ്റഡിനെതിരായ സലായുടെ നാലാം ഗോളായിരുന്നുവിത്.

ക്രിസ്റ്റിയാനോ റൊണാൾഡോയില്ലാതെ കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും തൊടുക്കാൻ ആയിരുന്നില്ല. രണ്ടാം പകുതിയിൽ യുണൈറ്റഡിന് രണ്ട് സുവർണ്ണവസരങ്ങൾ കിട്ടി എങ്കിലും എലാംഗയ്ക്കും റാഷ്ഫോർഡിനും അലിസണെ കീഴ്പ്പെടുത്താനായില്ല. പിന്നാലെ 68-ാം മിനുട്ടിൽ സാദിയോ മനേയും ഗോൾ നേടി. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സലായുടെ രണ്ടാം ഗോളും വന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോരാട്ടം അവസാനിച്ചു.

ALSO READ:മകന്‍റെ മരണം: ലിവർപൂളിനെതിരെ ക്രിസ്റ്റ്യാനോ കളിക്കില്ല

32 മത്സരങ്ങളിൽ നിന്ന് 76 പോയിന്‍റുമായാണ് ലിവർപൂൾ ലീഗിൽ ഒന്നാമത്. ഒരു മത്സരം കുറവ് കളിച്ച സിറ്റി 74 പോയിന്‍റുമായി രണ്ടാമതാണ്. 33 മത്സരങ്ങളിൽ നിന്ന് 54 പോയിന്‍റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാമത് നിൽക്കുന്നു.

ABOUT THE AUTHOR

...view details