കേരളം

kerala

ഇതിഹാസ താരം സാവി വിരമിക്കുന്നു

By

Published : May 3, 2019, 11:02 AM IST

Updated : May 3, 2019, 11:11 AM IST

വിരമിച്ചത് സ്പെയ്നിന്‍റെയും ബാഴ്സലോണയുടെയും കരുത്തുറ്റ മധ്യനിര താരം

ഇതിഹാസ താരം സാവി വിരമിക്കല്‍ പ്രഖ്യാപിച്ചു

മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് വിരമിക്കുന്നു. ഖത്തറില്‍ വെച്ചായിരുന്നു പ്രഖ്യാപനം. അല്‍ സാദ് ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു താരം ഖത്തറിലെത്തിയത്. ബാഴ്സലോണയുടെയും സ്പെയിനിന്‍റെയും മധ്യനിരയിലെ മിന്നും താരമായിരുന്നു സാവി.

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും നേരത്തെ വിരമിച്ച സാവി ക്ലബ് ഫുട്ബോളില്‍ നിന്നും ഈ സീസണിന്‍റെ അവസാനം വിടവാങ്ങും. ദീർഘകാലം ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച സാവി 2015ല്‍ ഖത്തർ ക്ലബായ അല്‍ സാദിലേക്ക് ചേക്കേറിയിരുന്നു. വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് 39കാരനായ സാവി പറഞ്ഞു. ഭാവിയില്‍ പരിശീലകനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 2000ല്‍ ദേശീയ ടീമിലെത്തിയ സാവി 133 മത്സരങ്ങളാണ് സ്പെയ്നിന് വേണ്ടി കളിച്ചത്. മധ്യനിരയില്‍ സാവിയും ഇനിയേസ്റ്റയും പുതിയൊരു യുഗത്തിനാണ് സ്പെയ്നില്‍ തുടക്കമിട്ടത്. സ്പെയ്ൻ രണ്ട് തവണ യൂറോ കപ്പും 2010ല്‍ ലോകകപ്പും നേടിയപ്പോൾ നിർണായക പങ്ക് വഹിച്ച താരമാണ് സാവി.

ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് സാവിയെ കാണുന്നത്. ബാഴ്സയ്ക്ക് വേണ്ടി ലാ ലീഗയില്‍ 505 മത്സരങ്ങൾ ഉൾപ്പെടെ 769 മത്സരങ്ങളാണ് സാവി കളിച്ചത്. 85 ഗോളുകളും 182 അസിസ്റ്റുകളും സാവിയുടെ പേരിലുണ്ട്. ബാഴ്സലോണയ്ക്കൊപ്പം എട്ട് ലാ ലീഗ കിരീടം, നാല് ചാമ്പ്യൻസ് ലീഗ്, മൂന്ന് കോപ്പ ഡി റേ, രണ്ട് തവണ ക്ലബ് ലോകകപ്പ് എന്നിവയും സാവി സ്വന്തമാക്കി.

Intro:Body:

ഇതിഹാസ താരം സാവി വിരമിക്കല്‍ പ്രഖ്യാപിച്ചു

വിരമിച്ചത് സ്പെയ്നിന്‍റെയും ബാഴ്സലോണയുടെയും കരുത്തുറ്റ മധ്യനിര താരം

മാഡ്രിഡ്: സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ബാഴ്സലോണയുടെയും സ്പെയിനിന്‍റെയും മധ്യനിരയിലെ മിന്നും താരമായിരുന്നു സാവി. 

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും നേരത്തെ വിരമിച്ച സാവി ക്ലബ് ഫുട്ബോളില്‍ നിന്നും ഈ സീസണിന്‍റെ അവസാനം വിടവാങ്ങും. ദീർഘകാലം ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച സാവി 2015ല്‍ ഖത്തർ ക്ലബായ അല്‍ സാദിലേക്ക് ചേക്കേറിയിരുന്നു. വിരമിക്കാനുള്ള ശരിയായ സമയമാണിതെന്ന് 39കാരനായ സാവി പറഞ്ഞു. ഭാവിയില്‍ പരിശീലകനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 2000ല്‍ ദേശീയ ടീമിലെത്തിയ സാവി 133 മത്സരങ്ങളാണ് സ്പെയ്നിന് വേണ്ടി കളിച്ചത്. മധ്യനിരയില്‍ സാവിയും ഇനിയേസ്റ്റയും പുതിയൊരു യുഗത്തിനാണ് സ്പെയ്നില്‍ തുടക്കമിട്ടത്. സ്പെയ്ൻ രണ്ട് തവണ യൂറോ കപ്പും 2010ല്‍ ലോകകപ്പും നേടിയപ്പോൾ നിർണായക പങ്ക് വഹിച്ച താരമാണ് സാവി. 

ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് സാവിയെ കാണുന്നത്. ബാഴ്സയ്ക്ക് വേണ്ടി ലാ ലീഗയില്‍ 505 മത്സരങ്ങൾ ഉൾപ്പെടെ 769 മത്സരങ്ങളാണ് സാവി കളിച്ചത്. 85 ഗോളുകളും 182 അസിസ്റ്റുകളും സാവിയുടെ പേരിലുണ്ട്. ബാഴ്സലോണയ്ക്കൊപ്പം എട്ട് ലാ ലീഗ കിരീടം, നാല് ചാമ്പ്യൻസ് ലീഗ്, മൂന്ന് കോപ്പ ഡി റേ, രണ്ട് തവണ ക്ലബ് ലോകകപ്പ് എന്നിവയും സാവി സ്വന്തമാക്കി. 

Conclusion:
Last Updated :May 3, 2019, 11:11 AM IST

ABOUT THE AUTHOR

...view details