കേരളം

kerala

Wasim Jaffer: കോലിയെ സ്റ്റാർക്കുമായി താരതമ്യം ചെയ്‌ത ഓസീസ് ചാനൽ; ചുട്ട മറുപടിയുമായി വസീം ജാഫർ

By

Published : Jan 7, 2022, 7:34 PM IST

മിച്ചൽ സ്റ്റാർക്കിനെയും വിരാട് കോലിയുടേയും ടെസ്റ്റ് ബാറ്റിങ് ശരാശരിയെ താരതമ്യം ചെയ്‌താണ് ഓസീസ് മാധ്യമം ട്വിറ്റർ പോസ്റ്റ് ഇട്ടത്

Wasim Jaffer Response To Australian Broadcasters  Wasim Jaffer epic replay  Wasim Jaffer twitter  Virat Kohli, Mitchell Starc Comparison  Jaffer mercilessly trolls Australian broadcaster  Wasim Jaffer replay to 7Cricket  7 ക്രിക്കറ്റിന് മറുപടിയുമായി വസീം ജാഫർ  ഓസീസ് മാധ്യമത്തിന് ചുട്ട മറുപടിയുമായി വസീം ജാഫർ
Wasim Jaffer: കോലിയെ സ്റ്റാർക്കുമായി താരതമ്യം ചെയ്‌ത ഓസീസ് ചാനൽ; ചുട്ട മറുപടിയുമായി വസീം ജാഫർ

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ അടുത്ത കാലങ്ങളിലായി വളരെ മോശം ഫോമിലൂടെയാണ് ഇന്ത്യൻ നായകൻ വിരാട് കോലി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2019 നവംബറിലാണ് താരം അവസാനമായി ടെസ്റ്റിൽ ഒരു സെഞ്ച്വറി നേടിയത്. കോലിയുടെ മോശം ഫോമിനെ പരിഹസിച്ച് ഓസ്ട്രേലിയൻ ചാനലായ 7 ക്രിക്കറ്റ് ട്വിറ്ററിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം വസീം ജാഫർ.

ഓസ്ട്രേലിയയുടെ പേസ് ബോളർ മിച്ചൽ സ്റ്റാർക്കിനെയും വിരാട് കോലിയേയും വെച്ചായിരുന്നു ചാനലിന്‍റെ പരിഹാസം. 2019മുതലുള്ള കണക്കുകൾ പരിഗണിച്ച് സ്റ്റാർക്കിന് കോലിയെക്കാൾ ബാറ്റിങ്ങ് ശരാശരി ഉണ്ടെന്നതാണ് ചാനൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്. സ്റ്റാർക്കിന്‍റെ ശരാശരി 38.63 ഉം കോലിയുടേത് 37.17 ഉം ആണ്.

എന്നാൽ ഇതിൽ ഉരുളക്കുപ്പേരിപോലെയാണ് വസിം ജാഫർ ഇതിന് മറുപടി നൽകിയത്. ഏകദിന ബാറ്റിങ് ശരാശരിയിൽ ഇന്ത്യൻ യുവ പേസർ നവദീപ് സെയ്‌നിയേയും ഓസീസ് താരം സ്റ്റീവ് സ്മിത്തിനേയും താരതമ്യപ്പെടുത്തിയാണ് ജാഫർ ട്വീറ്റ് ചെയ്‌തത്. ഏകദിനത്തിൽ സ്മിത്തിന്‍റെ ശരാശരി 43.34ഉം സയ്‌നിയുടേത് 53.50 ഉം ആണ്. ഇതായിരുന്നു താരം മറുപടിയായി നൽകിയത്.

ALSO READ:Philippe Coutinho: ഫിലിപ്പെ കുട്ടീഞ്ഞോ ആസ്റ്റണ്‍ വില്ലയിലേക്ക്; ബാഴ്‌സ വിടുന്നത് ലോണ്‍ അടിസ്ഥാനത്തിൽ

ABOUT THE AUTHOR

...view details