ETV Bharat / sports

Philippe Coutinho: ഫിലിപ്പെ കുട്ടീഞ്ഞോ ആസ്റ്റണ്‍ വില്ലയിലേക്ക്; ബാഴ്‌സ വിടുന്നത് ലോണ്‍ അടിസ്ഥാനത്തിൽ

author img

By

Published : Jan 7, 2022, 6:40 PM IST

ലിവർപൂളിൽ കുട്ടീഞ്ഞോക്കൊപ്പം ഒരുമിച്ച് കളിച്ച സ്റ്റീവൻ ജെറാർഡാണ് ആസ്റ്റണ്‍ വില്ലയുടെ നിലവിലെ പരിശീലകൻ.

Barcelonas Philippe Coutinho joins Aston Villa on loan  Philippe Coutinho to Aston Villa  Coutinho leave Barcelona  ഫിലിപ്പെ കുട്ടീഞ്ഞോ ആസ്റ്റണ്‍ വില്ലയിലേക്ക്  കുട്ടീഞ്ഞോ ബാഴ്‌സലോണവിട്ടു  Coutinho premier league  English premier league update
Philippe Coutinho: ഫിലിപ്പെ കുട്ടീഞ്ഞോ ആസ്റ്റണ്‍ വില്ലയിലേക്ക്; ബാഴ്‌സ വിടുന്നത് ലോണ്‍ അടിസ്ഥാനത്തിൽ

ലണ്ടൻ: ബാഴ്‌സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല. ബാഴ്‌സയിൽ നിന്ന് വായ്‌പ അടിസ്ഥാനത്തിലാണ് താരം ആസ്റ്റണ്‍ വില്ലയിലേക്കെത്തുന്നത്. ഇന്ന് തന്നെ താരം ഇംഗ്ലണ്ടിലെത്തി കരാർ നടപടികൾ പൂർത്തിയാക്കും.

  • Welcome, Philippe Coutinho! 🙌

    Aston Villa and FC Barcelona have agreed terms for Philippe Coutinho to spend the rest of this season on loan at Villa Park. 🇧🇷

    — Aston Villa (@AVFCOfficial) January 7, 2022 " class="align-text-top noRightClick twitterSection" data=" ">

2013 മുതൽ 2018 വരെ ലിവർപൂളിന്‍റെ താരമായിരുന്നു കുട്ടീഞ്ഞോ. 2018ലാണ് താരം ബാഴ്‌സയിലേക്ക് എത്തുന്നത്. എന്നാൽ ബാഴ്‌സയിൽ കാര്യമായി ശോഭിക്കാൻ താരത്തിനായിരുന്നില്ല. പിന്നാലെ 20120 സീസണിൽ വായ്‌പ അടിസ്ഥാനത്തിൽ കുട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്ക് പോയെങ്കിലും കൂമാൻ പരിശീലകനായി എത്തിയതോടെ താരത്തെ തിരികെ ബാഴ്‌സയിലേക്ക് തന്നെ എത്തിച്ചിരുന്നു.

  • "I don't think you get a nickname as a 𝗠𝗮𝗴𝗶𝗰𝗶𝗮𝗻 if you're not a special footballer." ✨

    Steven Gerrard on Philippe Coutinho, who has agreed terms to spend the rest of this season on loan at Villa Park, with an option to buy. 🤝 pic.twitter.com/BFbxhGLxkR

    — Aston Villa (@AVFCOfficial) January 7, 2022 " class="align-text-top noRightClick twitterSection" data=" ">

ALSO READ: Adelaide International 2022 WTA 500: സെമിയിൽ അടിപതറി സാനിയ മിർസ- നദിയ കിചെനോക്ക് സഖ്യം

അതേസമയം ലിവർപൂളിൽ കുട്ടീഞ്ഞോക്കൊപ്പം ഒരുമിച്ച് കളിച്ച സ്റ്റീവൻ ജെറാർഡാണ് ഇപ്പോൾ ആസ്റ്റണ്‍ വില്ലയുടെ പരിശീലകൻ. ഈ ബന്ധമാണ് താരത്തെ ആസ്റ്റണ്‍ വില്ലയിലേക്കെത്തിച്ചത്. കുട്ടീഞ്ഞോയിലൂടെ ജാക്ക് ഗ്രീലിഷിന്‍റെ വിടവ് നികത്താനാകുമെന്നാണ് ആസ്റ്റണ്‍ വില്ലയുടെ കണക്കുകൂട്ടൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.