കേരളം

kerala

Sandeep Patil On R Ashwin Inclusion : 'ലോക ക്രിക്കറ്റിലെ മികച്ച ഓഫ്‌ സ്‌പിന്നറാണ് അശ്വിന്‍': സന്ദീപ് പാട്ടില്‍

By ETV Bharat Kerala Team

Published : Oct 3, 2023, 7:57 AM IST

Cricket World Cup 2023 Ravichandran Ashwin Axar Patel Debate : ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സന്ദീപ് പാട്ടില്‍.

Cricket World Cup 2023  Ravichandran Ashwin Axar Patel Debate  Indian Squad For Cricket World Cup 2023  Sandeep Patil Cricket World Cup 2023 Prediction  Sandeep Patil On R Ashwin Inclusion  രവിചന്ദ്രന്‍ അശ്വിന്‍ അക്‌സര്‍ പട്ടേല്‍  അശ്വിനെ കുറിച്ച് സന്ദീപ് പാട്ടില്‍  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് സ്ക്വാഡ്
Sandeep Patil On R Ashwin Inclusion To World Cup Squad

കൊല്‍ക്കത്ത:ഏകദിന ലോകകപ്പ് (Cricket World Cup 2023) പോരാട്ടങ്ങള്‍ തുടങ്ങാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. സ്വന്തം നാട്ടില്‍ വീണ്ടുമൊരു ലോകകിരീടം തേടിയാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, അവസാന ഘട്ടത്തില്‍ സ്ക്വാഡില്‍ വരുത്തിയ നിര്‍ണായക മാറ്റം ലോകകപ്പില്‍ ഗുണം ചെയ്യുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.

ഓഫ്‌ സ്‌പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍ അവസാന ഘട്ടത്തിലായിരുന്നു ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡില്‍ ഇടം കണ്ടെത്തിയത്. ഏഷ്യ കപ്പിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്‍റെ പകരക്കാരനായിട്ടാണ് അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് മുന്‍പ് ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ലഭിച്ച അവസരം കൃത്യമായി മുതലെടുക്കാനും അശ്വിന് സാധിച്ചു.

അതേസമയം, ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്ക് അശ്വിനെ ഉള്‍പ്പെടുത്തിയതില്‍ സമ്മിശ്ര പ്രതികരണമാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും നടത്തുന്നത്. 37-കാരനായ അശ്വിന്‍റെ പരിചയസമ്പത്ത് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍, അശ്വിന്‍റെ വരവ് ഇന്ത്യയുടെ ബാറ്റിങ് ഡെപ്‌തിനെ ബാധിക്കുമെന്ന വാദം ഉന്നയിക്കുന്നവരുമുണ്ട്.

അശ്വിന്‍-അക്‌സര്‍ ചര്‍ച്ചകള്‍ തകൃതിയായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ തന്‍റെ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും ബിസിസിഐ ചീഫ് സെലക്‌ടറുമായിരുന്ന സന്ദീപ് പാട്ടില്‍ (Sandeep Patil). 'ലോക ക്രിക്കറ്റില്‍ ഇന്നുള്ള മികച്ച ഓഫ്‌ സ്‌പിന്നര്‍മാരില്‍ ഒരാളാണ് അശ്വിന്‍. ലോകകപ്പില്‍ അശ്വിന് അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇങ്ങനെ ലോകകപ്പില്‍ നിന്നും അക്‌സര്‍ പുറത്തുപോകേണ്ടി വന്നത് നിര്‍ഭാഗ്യകരമായൊരു സംഭവമാണ്'- സന്ദീപ് പാട്ടില്‍ പറഞ്ഞു.

ലോകകപ്പ് സ്‌ക്വാഡ് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അശ്വിനെപ്പോലെയൊരു താരത്തെ സെലക്‌ടര്‍മാര്‍ പരിഗണിക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്‌തിരുന്നു. ഇനി പ്ലേയിങ് ഇലവനില്‍ വേണം കാര്യങ്ങള്‍ കണ്ടറിയേണ്ടത്. സമീപകാലത്തെ പ്രകടനങ്ങളെ ആശ്രയിച്ചായിരിക്കും ടീം താരങ്ങളെ കളത്തിലിറക്കുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയ്‌ക്കും അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), വിരാട് കോലി (Virat Kohli), രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവരുടെ പ്രകടനങ്ങളാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദിന ലോകകപ്പിന്‍റെ 13-ാം പതിപ്പില്‍ സെമി ഫൈനലില്‍ എത്തുന്ന നാല് ടീമുകളെയും സന്ദീപ് പാട്ടില്‍ പ്രവചിച്ചു. ആതിഥേയരായ ഇന്ത്യയ്‌ക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ അവസാന നാലില്‍ ഇടം പിടിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രവചനം. ഇന്ത്യയാണ് കിരീടം നേടാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :ETV Bharat Exclusive : അക്‌സറിന് പകരം എന്തുകൊണ്ട് അശ്വിന്‍ ; ഇടിവി ഭാരതിനോട് ബിസിസിഐ ഉന്നതന്‍റെ വെളിപ്പെടുത്തല്‍

ABOUT THE AUTHOR

...view details