കേരളം

kerala

'താങ്ങാവുന്നതിലും അപ്പുറം', ലോകകപ്പ് ഫൈനല്‍ തോല്‍വിയെ കുറിച്ച് ആദ്യമായി മനസ് തുറന്ന് രോഹിത് ശർമ

By ETV Bharat Kerala Team

Published : Dec 13, 2023, 5:16 PM IST

Rohit Sharma On Cricket World Cup 2023 final lose: ഏകദിന ലോകകപ്പ് 2023-ന്‍റെ ഫൈനലിലെ തോല്‍വി താങ്ങാവുന്നതിന് അപ്പുറത്തായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma On Cricket World Cup 2023 final lose  Rohit Sharma  India vs Australia  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ ലോകകപ്പ് 2023 ഫൈനല്‍  രോഹിത് ശര്‍മ  രോഹിത് ശര്‍മ ഏകദിന ലോകകപ്പ് 2023  India vs South Africa  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Rohit Sharma On Cricket World Cup 2023 final lose Against Australia

മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ കുതിപ്പ് ഫൈനലിലെ നിരാശയോടെയാണ് അവസാനിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ ഒരു മത്സരത്തില്‍ പോലും തോല്‍ക്കാതെയായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് ആതിഥേയര്‍ കൂടിയായ ഇന്ത്യയെ കാത്തിരുന്നത് (India vs Australia).

ഇപ്പോഴിതാ ഇതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് രോഹിത് ശര്‍മ. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ തോല്‍വി താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്നുവെന്നാണ് രോഹിത് പറയുന്നത്. (Rohit Sharma On Cricket World Cup 2023 final lose Against Australia)

"ആദ്യ കുറച്ച് ദിവസങ്ങളിൽ ഇതിൽ നിന്ന് എങ്ങനെ പുറത്ത് വരുമെന്നും അതിനായി എന്ത് ചെയ്യണമെന്നും എനിക്ക് അറിയില്ലായിരുന്നു. എന്‍റെ കുടുംബവും സുഹൃത്തുക്കളുമാണ് അതിന് സഹായിച്ചത്. അവരാണ് കാര്യങ്ങള്‍ ലളിതമാക്കിയത്. തോല്‍വി അത്ര എളുപ്പത്തില്‍ ദഹിക്കുന്ന ഒന്നായിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ നമുക്ക് മുന്നോട്ടുതന്നെ പോകേണ്ടതുണ്ട്.

അതു കഠിനമാണെന്നും പറയാതെ വയ്യ. ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആത്യന്തികമായി അതു നേടിയെടുക്കാനായിരുന്നു ഞങ്ങള്‍ ഇത്രയും നാള്‍ ശ്രമിച്ചത്. ആഗ്രഹിച്ചതും സ്വപ്‌നം കണ്ടതും ലഭിക്കാതിരുന്നാല്‍ തീര്‍ത്തും നിരാശാജനകം തന്നെയാണ്" രോഹിത് പറഞ്ഞു.

വിജയിക്കാന്‍ കഴിയുന്നതിന്‍റെ പരമാവധി തങ്ങള്‍ ചെയ്‌തിരുന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. "ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്‌തുവെന്ന് തന്നെയാണ് കരുതുന്നത്. തുടക്കത്തിലെ 10 മത്സരങ്ങളും ഞങ്ങള്‍ വിജയിച്ചിരുന്നു. ആ മത്സരങ്ങളിലും ഞങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിരുന്നു.

എന്നാൽ എല്ലാ കളിയിലും ഇത്തരം പിഴവുകൾ സംഭവിക്കാറുണ്ട്. എല്ലാം തികഞ്ഞ ഒരു മത്സരം നിങ്ങള്‍ക്കുണ്ടാവില്ല. ചില മത്സരങ്ങള്‍ അതിന്‍റെ അടുത്ത് എത്തിയേക്കാം. ഈ ടീമിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കാരണം ഞങ്ങൾ കളിച്ച രീതി അത്രയും മികച്ചതായിരുന്നു.

എല്ലാ ലോകകപ്പിലും നിങ്ങൾക്ക് ഇത്തരത്തിലൊരു പ്രകടനം നടത്താൻ കഴിയില്ല" രോഹിത് ശര്‍മ വ്യക്തമാക്കി. ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച വലിയ പിന്തുണയെക്കുറിച്ചും മടങ്ങി വരവിന് അതു തനിക്ക് ഏറെ പ്രചോദനം നൽകുന്നുവെന്നും പ്രസ്‌തുത വിഡിയോയില്‍ രോഹിത് പറയുന്നുണ്ട്.

അതേസമയം ലോകകപ്പിന്‍റെ ഇടവേളയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് രോഹിത് വീണ്ടും ഇന്ത്യയ്‌ക്കായി കളിക്കാന്‍ ഇറങ്ങുക (India vs South Africa). രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യ കളിക്കുന്നത്. സെഞ്ചൂറിയനില്‍ ഡിസംബര്‍ 26-നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.

തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. (Ind vs SA test schedule). ദക്ഷിണാഫ്രിക്കയില്‍ ഇതേവരെ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ആ ചരിത്രം തിരുത്താന്‍ ഇക്കുറി രോഹിത്തിനും സംഘത്തിനും കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം....

ALSO READ: പെർത്തിനെ പേടി, മാർബിളില്‍ ബാറ്റിങ് പഠിച്ച് പാക് ബാറ്റർമാർ

ABOUT THE AUTHOR

...view details