കേരളം

kerala

മകന്‍ കളത്തില്‍; കളി കാണാനെത്തി ദ്രാവിഡും പങ്കാളി വിജേതയും

By ETV Bharat Kerala Team

Published : Dec 2, 2023, 5:10 PM IST

Rahul Dravid Vijeta spotted in Cooch Behar Trophy: അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മകന്‍റെ കളികാണാന്‍ സ്റ്റേഡിയത്തിലെ പടിക്കെട്ടില്‍ ഇരുന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

Rahul Dravid wife Vijeta  Rahul Dravid news  Cooch Behar Trophy  Rahul Dravid son Samit  Rahul Dravid Cooch Behar Trophy  കൂച്ച് ബെഹാര്‍ ട്രോഫി കാണാന്‍ ദ്രാവിഡ്  രാഹുല്‍ ദ്രാവിഡ് പങ്കാളി വിജേത  രാഹുല്‍ ദ്രാവിഡ് മകന്‍ സമിത്  അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫി
Rahul Dravid and Vijeta spotted watching their son play in Cooch Behar Trophy

മൈസൂരു: അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മകന്‍റെ കളി കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും പങ്കാളി വിജേതയും. (Rahul Dravid and wife spotted watching their son play in Cooch Behar Trophy) മൈസൂരുവില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയ്‌ക്കായി ഉത്തരാഖണ്ഡിനെതിരായാണ് ദ്രാവിഡിന്‍റെ മകന്‍ സമിത് കളിക്കുന്നത്. മറ്റാരേയും അറിയിക്കാതെ സ്റ്റേഡിയത്തിലേക്ക് എത്തിയ ദ്രാവിഡ് ഗ്യാലറിയിൽ ഇരിക്കുന്നതിന് പകരം സ്റ്റെപ്പിലിരുന്നാണ് തന്‍റെ പങ്കാളിക്കൊപ്പം മകന്‍റെ കളി കണ്ടത്.

ഇതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 'എല്ലാ മാതാപിതാക്കളെയും പോലെയാണ് തങ്ങളും മകന്‍റെ കളി കാണാന്‍ എത്തിയതെന്നും ഇതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും' ദ്രാവിഡ് മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ണാടയുടെ ഓള്‍ റൗണ്ടറാണ് ദ്രാവിഡിന്‍റെ മൂത്തമകനും 18-കാരനുമായ സമിത്. ദ്രാവിഡിന്‍റെ ഇളയ മകനായ അന്‍വെയും ക്രിക്കറ്റിന്‍റെ പാതയില്‍ തന്നെയുണ്ട്. അടുത്തിടെ കർണാടക അണ്ടര്‍ 14 ടീമിന്‍റെ ക്യാപ്റ്റനായി അൻവെയെ തിരഞ്ഞെടുത്തിരുന്നു.

അതേസമയം ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് 50-കാരനായ ദ്രാവിഡ്. ടൂര്‍ണമെന്‍റോടെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനെന്ന നിലയില്‍ ബിസിസഐയുമായുള്ള ദ്രാവിഡിന്‍റെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇതു ദീര്‍ഘിപ്പിച്ചതായി അടുത്തിടെ ബിസിസിഐ അറിയിച്ചു. (BCCI extends contracts of Rahul Dravid as Head Coach of India Cricket Team).

2021-ലെ ടി20 ലോകകപ്പോടെ കരാര്‍ കാലാവധി അവസാനിച്ച രവി ശാസ്‌ത്രിയുടെ പിന്‍ഗാമി ആയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാവുന്നത്. രണ്ട് വര്‍ഷം കാലാവധി ഉണ്ടായിരുന്ന കരാര്‍ ആയിരുന്നു ഏകദിന ലോകകപ്പോടെ അവസാനിച്ചത്. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് ദ്രാവിഡ് സൂചന നല്‍കിയെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബിസിസിയുടെ സ്ഥിരീകരണത്തോടെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി തുടരുമെന്ന് ഉറപ്പായത്. ഇതുവരെ ടീമില്‍ തീര്‍ത്ത മികച്ച അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ടീം ഘടനയുടെ തുടർച്ചയുമാണ് 50-കാരനുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യം വയ്‌ക്കുന്നത്. മുഖ്യ പരിശീലകനായി ദ്രാവിഡ് തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാടാണ് എടുത്തത്.

ALSO READ: ഓസീസിന് എതിരെ കളിക്കുമ്പോൾ പാക് താരങ്ങൾ ഉറുദു ഉപയോഗിക്കില്ല... കാരണം ഓസീസ് താരം...

ഏഷ്യ കപ്പ് (Asia 2023) നേടിയതാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ പ്രധാന നേട്ടം. ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയുടെ ഫൈനലിലെത്തിയെങ്കിലും ടീം പരാജയപ്പെട്ടു. ദ്രാവിഡിന്‍റെ പരിശീലനത്തിന് കീഴില്‍ ഇറങ്ങിയ 2022-ലെ ടി20 ലോകകപ്പിന്‍റെ സെമിയിലും ഇന്ത്യയ്‌ക്ക് കാലിടറിയിരുന്നു. അതേസമയം രണ്ടാം വരവില്‍ ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും ദ്രാവിഡിന്‍റെ ആദ്യ അസൈൻമെന്‍റ്. ഡിസംബർ രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20കളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക.

ALSO READ: ഷമി ഹീറോ തന്നെ... പക്ഷേ ടീം ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ല... ഇനി ടെസ്റ്റ് മാത്രം...

ABOUT THE AUTHOR

...view details