കേരളം

kerala

'മദ്യക്കമ്പനിയുടെ ലോഗോ നീക്കണം'; മൊയീന്‍റെ ആവശ്യം അംഗീകരിച്ച് ചെന്നെെ

By

Published : Apr 4, 2021, 8:41 PM IST

മുസ്ലിം മത വിശ്വാസിയായ മൊയീന്‍ മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചത്.

Moeen Ali  CSK  alcohol brand  മദ്യക്കമ്പനി  മൊയിന്‍ അലി
'മദ്യക്കമ്പനിയുടെ ലോഗോ നീക്കണം'; മൊയിന്‍റെ ആവശ്യം അംഗീകരിച്ച് ചെന്നെെ

മുംബൈ: തന്‍റെ ജഴ്സിയില്‍ നിന്നും മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യണമെന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുസ്ലിം മത വിശ്വാസിയായ മൊയീന്‍ മതപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസ്തുത ആവശ്യം ഉന്നയിച്ചത്.

താരത്തിന്‍റെ ആവശ്യപ്രകാരം ചെന്നെെയുടെ ജഴ്സിയിലുള്ള എസ്എന്‍ജി 10000 എന്ന ഡിസ്റ്റിലറിയുടെ ലോഗോയാണ് താരത്തിന് മാത്രമായി നീക്കം ചെയ്യുക. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിലായിരുന്ന മൊയീന്‍ അലി ഈ സീസണിലാണ് ചെന്നെെയിലെത്തിയത്.

ഏഴ് കോടി രൂപയ്ക്കാണ് അലിയെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. അതേസമയം ഏപ്രില്‍ 10ന് ഡല്‍ഹിക്കെതിരെയാണ് ചെന്നെെയുടെ ആദ്യ മത്സരം. നിലവില്‍ മുംബെെയില്‍ പരിശീലനത്തിലാണ് ചെന്നെെ താരങ്ങള്‍.

ABOUT THE AUTHOR

...view details