കേരളം

kerala

IPL 2022 | ഹൂഡ‍യും ബദോനിയും തിളങ്ങി, ലഖ്‌നൗവിനെതിരെ ഗുജറാത്തിന് 159 റണ്‍സ് വിജയലക്ഷ്യം

By

Published : Mar 28, 2022, 10:05 PM IST

ഒരു ഘട്ടത്തില്‍ 29 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഇരുവരും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഹൂഡ 55 റണ്‍സും ആയുഷ് 54 റണ്‍സും നേടി

ipl 2022  Lucknow super giants vs Gujarat titans  IPL 2022 | ഹൂഡ‍യും ബദോനിയും തിളങ്ങി, ലഖ്‌നൗവിനെതിരെ ഗുജറാത്തിന് 159 റണ്‍സ് വിജയലക്ഷ്യം  IPL 2022 Lucknow super giants set 159 runs target for Gujarat titans  ആയുഷ് ബഡോനിയുടെയും ദീപക് ഹൂഡ  Ayush badeni and deepak hooda  new ipl franchises
IPL 2022 | ഹൂഡ‍യും ബദോനിയും തിളങ്ങി, ലഖ്‌നൗവിനെതിരെ ഗുജറാത്തിന് 159 റണ്‍സ് വിജയലക്ഷ്യം

മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റുചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സെടുത്തു. യുവതാരം ആയുഷ് ബഡോനിയുടെയും ദീപക് ഹൂഡയുടെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് ലഖ്‌നൗ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

41 പന്തില്‍ 55 റണ്‍സെടുത്ത ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. യുവതാരം ആയുഷ് ബദോനി 41 പന്തില്‍ 54 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുമായി ലഖ്‌നൗവിന്‍റെ മുന്‍നിര തകര്‍ത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനായി ബൗളിംഗില്‍ തിളങ്ങിയത്.

മുഹമ്മദ് ഷമിയുടെ ആദ്യ പന്തില്‍ തന്നെ ലഖ്‌നൗവിന് നായകന്‍ കെ.എല്‍ രാഹുലിനെ നഷ്‌ടമായി. ആദ്യ പന്തിലെ പ്രഹരത്തില്‍ പകച്ച ലഖ്‌നൗ നിലയുറപ്പിക്കാന്‍ സമയമെടുത്തു. രണ്ടാം ഓവറില്‍ വരുണ്‍ ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു.

ALSO READ:IPL 2022 | ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് ബാറ്റിംഗ് തകര്‍ച്ച

എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. പ്രതീക്ഷ നല്‍കിയ എവിന്‍ ലൂയിസിനെ നാലാം ഓവറില്‍ ഷോര്‍ട്ട് ബോളില്‍ വീഴ്ത്തി വരുണ്‍ ആരോണ്‍ മൂന്നാം പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയിലെ തന്‍റെ മൂന്നാം ഓവറില്‍ മനീഷ് പാണ്ഡെയെയും ഷമി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ക്രീസിലൊന്നിച്ച ദീപക് ഹൂഡയും ആയുഷ് ബഡോനിയും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ലഖ്‌നൗവിനെ രക്ഷിച്ചു.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ