ETV Bharat / sports

IPL 2022 | ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് ബാറ്റിംഗ് തകര്‍ച്ച

author img

By

Published : Mar 28, 2022, 8:43 PM IST

മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റെടുത്തത്

Gujarat Titans vs Lucknow Super Giants  ipl 2022  IPL 2022 | ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് ബാറ്റിംഗ് തകര്‍ച്ച  Lucknow shaken by Shami storm  മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങിയാണ് ഷമി മൂന്ന് വിക്കറ്റെടുത്തത്.  Shami took three wickets for 10 runs in three overs.
IPL 2022 | ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് ബാറ്റിംഗ് തകര്‍ച്ച

മുംബൈ : ഐപിഎല്ലില്‍ തുടക്കക്കാരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്‌ടമായി ക്രീസിലിറങ്ങിയ ലഖ്‌നൗ എട്ടോവറിൽ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്. ഏഴ് റൺസുമായി ദീപക് ഹൂഡയും മൂന്ന് റണ്ണുമായി ആയുഷ് ബദോനിയുമാണ് ക്രീസില്‍.

കെ എല്‍ രാഹുല്‍(0), ക്വിന്‍റണ്‍ ഡീ കോക്ക്(7), എവിന്‍ ലൂയിസ്(10), മനീഷ് പാണ്ഡെ(6) എന്നിവരുടെ വിക്കറ്റുകളാണ് ലഖ്‌നൗവിന് പവര്‍പ്ലേയില്‍ നഷ്‌ടമായത്. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

ALSO READ: IPL 2022 | ഗുജറാത്ത് ടൈറ്റൻസിന് ടോസ്, ലഖ്‌നൗവിനെ ബാറ്റിങ്ങിന് അയച്ചു

മുഹമ്മദ് ഷമിയുടെ ആദ്യ പന്തില്‍ തന്നെ ലഖ്‌നൗവിന് നായകന്‍ കെ.എല്‍ രാഹുലിനെ നഷ്‌ടമായി. ആദ്യ പന്തിലെ പ്രഹരത്തില്‍ പകച്ച ലഖ്‌നൗ നിലയുറപ്പിക്കാന്‍ സമയമെടുത്തു. രണ്ടാം ഓവറില്‍ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു.

എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. പ്രതീക്ഷ നല്‍കിയ എവിന്‍ ലൂയിസിനെ നാലാം ഓവറില്‍ ഷോര്‍ട്ട് ബോളില്‍ വീഴ്ത്തി വരുണ്‍ ആരോണ്‍ മൂന്നാം പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയിലെ തന്‍റെ മൂന്നാം ഓവറില്‍ മനീഷ് പാണ്ഡെയെയും(6) ക്ലീന്‍ ബൗള്‍ഡാക്കി ഷമി ലഖ്‌നൗവിന്‍റെ തലയറുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.