കേരളം

kerala

IPL 2022: ടോസ് നേടി ഡൽഹി; ചെന്നൈയെ ബാറ്റിങ്ങിനയച്ചു

By

Published : May 8, 2022, 7:20 PM IST

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹിക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്

IPL 2022  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ്  ചെന്നൈ VS ഡൽഹി  ധോണി VS പന്ത്  CHENNAI VS DELHI  DELHI WON THE TOSS AGAINST CHENNAI  CSK VS DC  ചെന്നൈക്കെതിരെ ഡൽഹിക്ക് ടോസ്  ഡൽഹിക്കെതിരെ ചെന്നൈ ബാറ്റ് ചെയ്യും  IPL 2022 DC WON THE TOSS OPT TO BOWL FIRST
IPL 2022: ടോസ് നേടി ഡൽഹി; ചെന്നൈയെ ബാറ്റിങ്ങിനയച്ചു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്. ടോസ് നേടിയ ഡൽഹി നായകൻ റിഷഭ് പന്ത് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിൽ രവീന്ദ്ര ജഡേജക്ക് പകരം ശിവം ദുബെയെ ഉൾപ്പെടുത്തിയപ്പോൾ ഡൽഹി മൻദീപ് സിങ്, ലളിത് യാദവ് എന്നിവർക്ക് പകരം കെഎസ് ഭരത്, അക്‌സർ പട്ടേൽ എന്നിവരെ ഉൾപ്പെടുത്തി.

ധോണി നായകസ്ഥാനത്തേക്ക് തിരികെയെത്തി ആദ്യ മത്സരം വിജയിച്ച് ചെന്നൈ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനെതിരായ തോൽവി നിലവിലെ ചാമ്പ്യൻമാരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ തല്ലിത്തകർക്കുകയായിരുന്നു. പത്ത് മത്സരത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത പൂർണമായും അടഞ്ഞുകഴിഞ്ഞു. നിലവാരത്തിലേക്കുയരാത്ത ബോളിങ് നിരയാണ് ചെന്നൈയുടെ മോശം പ്രകടനത്തിന് കാരണം. ബാറ്റർമാറും സ്ഥിരതകാട്ടുന്നില്ല.

ഡിവോണ്‍ കോണ്‍വേ- ഋതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണിങ് സഖ്യത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. റോബിൻ ഉത്തപ്പ, അമ്പാട്ടി റായ്‌ഡു എന്നിവർ കൂടെ ഫോമിലേക്കുയർന്നാൽ ചെന്നൈക്ക് മികച്ച സ്‌കോർ കണ്ടെത്താം. അവസാന ഓവറുകളിൽ തകർത്തടിക്കാൻ കെൽപ്പുള്ള താരങ്ങൾ ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്. ധോണി ഫോമിലെത്തേണ്ടതും ടീമിന് അത്യാവശ്യമാണ്.

മറുവശത്ത് തകർപ്പൻ ഫോമിലാണ് ഡൽഹി ക്യാപ്പിറ്റൽ. ഡേവിഡ് വാർണർ- പൃഥ്വി ഷാ ഓപ്പണിങ് സഖ്യം ചെന്നൈ ബോളർമാർക്ക് വെല്ലുവിളി തീർക്കും. മിച്ചൽ മാർഷ്, റിഷഭ് പന്ത് എന്നിവർ ചേരുന്നതോടെ മധ്യ നിരയും അവസാന ഓവറിലെ തകർപ്പനടിയിക്കായി പവലും ചേരുന്നതോടെ ഡൽഹി കൂടുതൽ അപകടകാരിയാകും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഡൽഹിക്ക് ഇന്നത്തെ മത്സരം ഏറെ നിർണായകമായിരിക്കും.

പ്ലേയിങ് ഇലവൻ

ചെന്നൈ സൂപ്പർ കിങ്സ് : ചെന്നൈ സൂപ്പർ കിങ്സ് : ഋതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, എംഎസ് ധോണി (സി), ശിവം ദുബെ, ഡ്വെയ്ൻ പ്രിട്ടോറിയസ്, സിമർജീത് സിങ്, മുകേഷ് ചൗധരി, മഹേഷ് തീക്ഷ്‌ണ.

ഡൽഹി ക്യാപിറ്റൽസ് :ഡേവിഡ് വാർണർ, കെഎസ് ഭരത്, മിച്ചൽ മാർഷ്, റിഷഭ് പന്ത് (സി), അക്‌സർ പട്ടേൽ, റോവ്മാൻ പവൽ, റിപാൽ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ആൻറിച്ച് നോർട്ട്ജെ.

ABOUT THE AUTHOR

...view details