കേരളം

kerala

India vs Australia 2nd ODI Toss Report : ബുംറയില്ലാതെ ഇന്ത്യ, ഓസീസിനെ നയിക്കാന്‍ സ്‌മിത്ത് ; ഇന്‍ഡോറില്‍ ടോസ് വീണു

By ETV Bharat Kerala Team

Published : Sep 24, 2023, 1:26 PM IST

India Playing XI against Australia ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ

India vs Australia 2nd ODI Toss Report  India vs Australia  KL Rahul  Pat Cummins  Where To Watch IND vs AUS  Steve Smith  ഇന്ത്യ vs ഓസ്‌ട്രേലിയ  പാറ്റ് കമ്മിന്‍സ്  കെഎല്‍ രാഹുല്‍  സ്റ്റീവ് സ്‌മിത്ത്  India Playing XI against Australia
India vs Australia 2nd ODI Toss Report

ഇന്‍ഡോര്‍ :ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ്‌ സ്‌മിത്താണ് സന്ദര്‍ശകരെ നയിക്കുന്നത്. വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്നും രാത്രി മഞ്ഞ് പെയ്യാനുള്ള സാധ്യത ചേസിങ് എളുപ്പമാക്കുമെന്നും സ്‌റ്റീവ് സ്‌മിത്ത് പറഞ്ഞു (India vs Australia 2nd ODI Toss Report).

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഓസീസ് കളിക്കുന്നത്. മിച്ചൽ മാർഷ്, പാറ്റ് കമ്മിന്‍സ്, മാർക്കസ് സ്റ്റോയിനിസ് എന്നിവര്‍ പുറത്തായപ്പോള്‍ അലക്‌സ് ക്യാരി, ജോഷ്‌ ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ എന്നിവരാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്.

ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ബോളിങ് തന്നെയാവും തിരഞ്ഞെടുക്കുകയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം പ്രസിദ്ധ് കൃഷ്‌ണയാണ് ടീമിലെത്തിയത്.

ഇന്ത്യ (പ്ലെയിംഗ് ഇലവൻ IndiaPlaying XI against Australia ): ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (സി/ഡബ്ല്യു), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.

ഓസ്‌ട്രേലിയ (പ്ലെയിംഗ് ഇലവൻ Australia Playing XI against India): ഡേവിഡ് വാർണർ, മാത്യു ഷോർട്ട്, സ്‌റ്റീവ് സ്മിത്ത് (സി), മാർനസ് ലെബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി (ഡബ്ല്യു), കാമറൂൺ ഗ്രീൻ, സീൻ ആബട്ട്, ആദം സാംപ, ജോഷ്‌ ഹെയ്‌സല്‍വുഡ്, സ്പെൻസർ ജോൺസൺ

ഇന്‍ഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തിലാണ് (Holkar Stadium) മത്സരം. മൊഹാലിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യയ്‌ക്ക് ഇന്‍ഡോറിലും കളി പിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ പരമ്പര സ്വന്തമാക്കാം. മൊഹാലിയില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമായിരുന്നു കെഎല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സന്ദര്‍ശകരെ നിശ്ചിത 50 ഓവറില്‍ 276 റണ്‍സിന് ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.

ആറ് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. മറുപടിക്കിറങ്ങിയ ആതിഥേയര്‍ ശുഭ്‌മാന്‍ ഗില്‍, റിതുരാജ് ഗെയ്‌ക്‌വാദ്, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് വിജയം ഉറപ്പിച്ചത്. ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഇവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. ഏകദിന ലോകകപ്പിന് മുന്നേ ഫോം തെളിയിക്കേണ്ട ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധാകേന്ദ്രമാണ്.

ഇന്‍ഡോര്‍ പിച്ച് റിപ്പോര്‍ട്ട് (Indore Pitch Report): പൊതുവെ ബാറ്റര്‍മാരെ സഹായിക്കുന്നതാണ് ഇൻഡോറിലെ ഹോല്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ച്. 320 റണ്‍സാണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് ഏകദിനത്തിലെ തന്‍റെ ഡബിള്‍ സെഞ്ചുറി അടിച്ച പിച്ചാണിത്.

ഇതേ വേദിയില്‍ ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറിക്കരുത്തായിരുന്നു ഇന്ത്യയ്‌ക്ക് തുണയായത്.

ലൈവായി മത്സരം കാണാന്‍ (Where To Watch IND vs AUS): ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 (Sports 18) ചാനലുകളിലൂടെയും ഡിഡി സ്‌പോര്‍ട്‌സിലൂടെയുമാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും മത്സരം കാണാം.

ABOUT THE AUTHOR

...view details