കേരളം

kerala

ഇന്ത്യന്‍ ടീമില്‍ ഭിന്നിപ്പെന്ന് ഗവാസ്‌കര്‍

By

Published : Dec 23, 2020, 10:28 PM IST

വിരാട് കോലിക്കും നടരാജനും ആര്‍ അശ്വിനും വ്യത്യസ്ഥ നിയമങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലുള്ളതെന്ന സൂചന നല്‍കി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഭിന്നിപ്പ് വാര്‍ത്ത  അശ്വിനെ കുറിച്ച് ഗവാസ്‌കര്‍ വാര്‍ത്ത  നടരാജനെ കുറിച്ച് ഗവാസ്‌കര്‍ വാര്‍ത്ത  divide in indian cricket news  gavaskar about ashwin news  gavaskar about natarajan news
ഗവാസ്‌കര്‍

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭിന്നതയുള്ളതായി സൂചന നല്‍കി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. വ്യത്യസ്ഥ താരങ്ങള്‍ക്ക് വ്യത്യസ്ഥ നിയമങ്ങളാണ്. ഭാര്യ അനുഷ്‌ക ശര്‍മ കുഞ്ഞിന് ജന്മം നല്‍കുന്ന പശ്ചാത്തലത്തില്‍ വിരാട് കോലിക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബിസിസിഐ അനുമതി നല്‍കി. എന്നാല്‍ പുതുമുഖം നടരാജന് ബിസിസിഐയുടെ അനുമതി ഇതേവരെ ലഭിച്ചിട്ടില്ല. ഐപിഎല്‍ സമയത്ത് അച്ഛനായ നടരാജന്‍ ഇതേവരെ കുഞ്ഞിനെ കണ്ടിട്ടില്ല. നിലവില്‍ നെറ്റ് ബൗളറായി തുടരാനാണ് നടരാജനോട് ബിസിസിഐ ആവശ്യപെട്ടിരിക്കുന്നത്.

രവിചന്ദ്രന്‍ അശ്വിന്‍(ഫയല്‍ ചിത്രം).

പരിക്കേറ്റ രവിചന്ദ്രന്‍ അശ്വിനും സമാന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. 350തില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയെങ്കിലും ടീമില്‍ സ്ഥിരമായ സ്ഥാനം അശ്വിന് ലഭിച്ചിട്ടില്ല. മങ്ങിയ പ്രകടനമാണുണ്ടായതെങ്കില്‍ അടുത്ത മത്സരത്തില്‍ അശ്വിന് സ്ഥാനം ലഭിക്കില്ലെന്ന വസ്‌തുതയും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ടി നടരാജന്‍ (ഫയല്‍ ചിത്രം).

വിരാട് കോലിയുടെ അഭാവത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ടീം ഇന്ത്യയെ അജിങ്ക്യാ രഹാനെ നയിക്കും. പരമ്പരയിലെ അടുത്ത മത്സരം ഈ മാസം 26ന് മെല്‍ബണില്‍ നടക്കും.

ABOUT THE AUTHOR

...view details