കേരളം

kerala

ഇന്‍ഡോറിലെ പിച്ചിന്‍റെ റേറ്റിങ്‌ മാറ്റിയതിന് ഓസീസ് മാധ്യമങ്ങളുടെ 'കരച്ചില്‍', പിന്തുണച്ച് മുന്‍ താരവും ; എടുത്തിട്ട് കുടഞ്ഞ് ആരാധകര്‍

By

Published : Mar 28, 2023, 6:01 PM IST

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോറിലെ പിച്ചിന്‍റെ റേറ്റിങ് മാറ്റിയ ഐസിസി നടപടി പരിഹാസ്യമെന്ന് ഓസീസ് മാധ്യമമായ ഫോക്‌സ് ക്രിക്കറ്റ്

Fox cricket Reacts Indore Pitch Rating Change  Fox cricket  Indore Pitch  Darren Lehmann  ഇന്‍ഡോര്‍ പിച്ച് റേറ്റിങ്  ഐസിസി  ബിസിസിഐ  ICC  BCCI  Darren Lehmann on Indore Pitch Rating Change  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy  ഡാരെല്‍ ലേമാന്‍  ഫോക്‌സ് ക്രിക്കറ്റ്
ഇന്‍ഡോറിലെ പിച്ചിന്‍റെ റേറ്റിങ്‌ മാറ്റിയതിന് ഓസീസ് മാധ്യമങ്ങളുടെ 'കരച്ചില്‍'

സിഡ്‌നി :ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോറിലെ പിച്ചിന് നല്‍കിയ മോശം റേറ്റിങ് മാറ്റിയ ഐസിസി തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബിസിസിഐ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മോശം റേറ്റിങ് മാറ്റി ശരാശരിയിലും താഴെ എന്ന റേറ്റിങ്ങാണ് ഇന്‍ഡോറിലെ പിച്ചിന് ഐസിസി നല്‍കിയത്. മത്സരത്തിന്‍റെ ദൃശ്യങ്ങൾ അവലോകനം ചെയ്‌തിന് ശേഷം ഐസിസി ജനറൽ മാനേജർ വസീം ഖാൻ, ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി അംഗം റോജർ ഹാർപ്പർ എന്നിവരടങ്ങുന്ന ഐസിസി അപ്പീൽ പാനലായിരുന്നു റേറ്റിങ്ങില്‍ മാറ്റം വരുത്തിയത്.

എന്നാല്‍ ഐസിസി നടപടി പരിഹാസ്യമാണെന്നാണ് ഓസീസ് മാധ്യമമായ ഫോക്‌സ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ മോശം പിച്ചായിരുന്നു ഇന്ത്യ ഒരുക്കിയത്. പക്ഷേ അപ്പീലിലൂടെ മോശം റേറ്റിങ് മാറ്റിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നും ഫോക്‌സ് ക്രിക്കറ്റ് ട്വീറ്റ് ചെയ്‌തു.

ഈ ട്വീറ്റില്‍ ചിരിക്കുന്ന സ്മൈലിയില്‍ ഓസീസിന്‍റെ മുന്‍ താരവും പരിശീലകനുമായ ഡാരെല്‍ ലേമാന്‍ പ്രതികരിച്ചത് ഇന്ത്യന്‍ ആരാധകരെ ഏറെ ചൊടിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ നാല് തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തോറ്റതിന്‍റെ വേദന തങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. നന്നായി കരഞ്ഞോ എന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

ഡാരെല്‍ ലേമാന്‍

മൂന്നാം ദിനത്തില്‍ അവസാനിച്ച ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം പിച്ചിന് മോശം റേറ്റിങ്ങും മൂന്ന് ഡീ മെറിറ്റ് പോയിന്‍റുമാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് വിധിച്ചത്. ഹോള്‍ക്കർ സ്റ്റേഡിയത്തിലെ പിച്ച് ഏറെ വരണ്ടതായിരുന്നുവെന്നും മത്സരത്തിന്‍റെ തുടക്കം മുതല്‍ സ്‌പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചുവെന്നും ക്രിസ് ബ്രോഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒന്നാം ഇന്നിങ്‌സിലെ അഞ്ചാം പന്ത് തൊട്ട് തകരാന്‍ തുടങ്ങിയ പിച്ച് ബാറ്റിങ്ങിനും ബോളിങ്ങിനും സന്തുലിതമായിരുന്നില്ല.

പിച്ചില്‍ പ്രവചനാതീതമായ ബൗണ്‍സ് ഉണ്ടായിരുന്നുവെന്നും ബ്രോഡിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മോശം റേറ്റിങ് ലഭിക്കാന്‍ മാത്രം പ്രവചനാതീത ബൗൺസ് പിച്ചില്‍ ഉണ്ടായിരുന്നില്ലെന്നാണ് ഐസിസി അപ്പീൽ പാനല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ കണ്ടെത്തിയത്. പിച്ച് മോണിറ്ററിങ്‌ പ്രക്രിയയുടെ അനുബന്ധം എ അനുസരിച്ച് മാച്ച് റഫറി മാർഗനിർദേശങ്ങൾ പാലിച്ചിരുന്നുവെന്നും വസീം ഖാൻ, റോജർ ഹാർപ്പർ എന്നിവരടങ്ങുന്ന അപ്പീല്‍ പാനല്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

ALSO READ:'ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ അവന്‍ പാല്‍ക്കച്ചവടം നടത്തിയിട്ടുണ്ട്' ; രോഹിത്തിന്‍റെ ചെറുപ്പകാലത്തെക്കുറിച്ച് പ്രഗ്യാന്‍ ഓജ

ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചിന്‍റെ മോശം റേറ്റിങ് മാറി ശരാശരില്‍ താഴെ എന്നതിലേക്ക് എത്തിയതോടെ ഡീ മെറിറ്റ് പോയിന്‍റ് മൂന്നില്‍ നിന്നും ഒന്നായി കുറയുകയും ചെയ്‌തിരുന്നു. കഴിഞ്ഞ വര്‍ഷം റാവല്‍പിണ്ടിയിലെ പിച്ചിന് മോശം റേറ്റിങ് നല്‍കിയ ഐസിസി നടപടി ചോദ്യം ചെയ്‌ത പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുകൂല വിധി സമ്പാദിച്ചിരുന്നു.

ഇതിന്‍റെ ചുവട് പിന്‍പറ്റിയായിരുന്നു ഇന്‍ഡോര്‍ പിച്ചിന്‍റെ കാര്യത്തില്‍ ബിസിസിഐയും അപ്പീല്‍ നല്‍കിയത്. അഞ്ച് വർഷത്തിനിടെ ഒരു പിച്ചിന് അഞ്ചോ അതില്‍ കൂടുതലോ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്ക് അന്താരാഷ്‌ട്ര മത്സരങ്ങള്‍ നടത്തുന്നതില്‍ വിലക്ക് ലഭിക്കും.

ABOUT THE AUTHOR

...view details