കേരളം

kerala

പിസിബിക്കും ആരാധകര്‍ക്കും നന്ദി ; പാകിസ്ഥാന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് ബാബര്‍ അസം

By ETV Bharat Kerala Team

Published : Nov 15, 2023, 8:13 PM IST

Babar Azam resigns as Pakistan captain : ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും പാകിസ്ഥാന്‍റെ നായക സ്ഥാനം ഒഴിയുന്നതായി ബാബര്‍ അസം

Babar Azam resigns as Pakistan captain  Babar Azam resigns  Cricket World Cup 2023  Pakistan Cricket Team  ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച് ബാബര്‍ അസം  ഏകദിന ലോകകപ്പ് 2023  ഏകദിന ലോകകപ്പ് പാകിസ്ഥാന്‍റെ പ്രകടനം  ബാബറിന് കീഴില്‍ പാകിസ്ഥാന്‍റെ പ്രകടനം
Babar Azam resigns as Pakistan captain in all formats

ഇസ്ലാമബാദ് :ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പ് 2023-ന് (Cricket World Cup 2023) ഫേവറേറ്റുകളായി എത്തിയ ടീമാണ് അയല്‍ക്കാരായ പാകിസ്ഥാന്‍ (Pakistan Cricket Team). എന്നാല്‍ ടൂര്‍ണമെന്‍റില്‍ മോശം പ്രകടനമായിരുന്നു ബാബര്‍ അസമിനും (Babar Azam) സംഘത്തിനും നടത്താനായത്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്.

ഇതോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ്‌ ചെയ്‌ത പാകിസ്ഥാന് സെമി ഫൈനലിലെത്താതെ മടങ്ങേണ്ടിവരികയും ചെയ്‌തു. ടൂര്‍ണമെന്‍റിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍റെ നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിരിക്കുകയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാന്‍റെ നായക സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നതായി ബാബര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു (Babar Azam resigns as Pakistan captain in all formats).

പ്രയാസമേറിയ തീരുമാനമാണിത്. എന്നാല്‍ അതിനായുള്ള ശരിയായ സമയമാണിതെന്നും പാകിസ്ഥാനായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് തുടരുമെന്നും ബാബര്‍ തന്‍റെ പ്രസ്‌താവനയില്‍ പറയുന്നുണ്ട്. രാജി സംബന്ധിച്ച ബാബറിന്‍റെ പ്രസ്‌താവന ഇങ്ങനെ...

"2019-ൽ പാകിസ്ഥാനെ നയിക്കാൻ പിസിബിയിൽ നിന്ന് സന്ദേശം ലഭിച്ച നിമിഷം ഞാൻ വ്യക്തമായി ഓർക്കുന്നു. കഴിഞ്ഞ നാല് വർഷമായി കളിക്കളത്തിലും പുറത്തും നിരവധി ഉയർച്ച താഴ്ചകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്‍റെ അഭിമാനവും അന്തസും കാത്ത് സുക്ഷിക്കുന്നതിനാണ് ഞാൻ എപ്പോഴും ഏറെ ആവേശത്തോടെയും പൂർണഹൃദയത്തോടെയും നിലകൊണ്ടിട്ടുള്ളത്.

ഇക്കാലയളവില്‍ പാകിസ്ഥാന് വൈറ്റ് ബോൾ ഫോർമാറ്റിൽ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത് കളിക്കാരുടെയും പരിശീലകരുടെയും മാനേജ്‌മെന്‍റിന്‍റേയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ്. എന്നാല്‍ ഈ യാത്രയ്ക്കിടെയുള്ള അചഞ്ചലമായ പിന്തുണയ്‌ക്ക് ക്രിക്കറ്റിനോട് അത്രയേറെ അഭിനിവേശമുള്ള പാകിസ്ഥാന്‍ ആരാധകര്‍ക്ക് നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും പാകിസ്ഥാന്‍റെ ക്യാപ്റ്റൻ സ്ഥാനം ഞാന്‍ ഒഴിയുകയാണ്. ഈ തീരുമാനം ഏറെ പ്രയാസകരമാണ്. എന്നാല്‍ അതിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു.

മൂന്ന് ഫോർമാറ്റുകളിലും ഒരു കളിക്കാരനായി ഞാൻ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നത് തുടരും. പുതിയ ക്യാപ്റ്റനെയും ടീമിനെയും എന്‍റെ അനുഭവസമ്പത്തും അർപ്പണബോധവും കൊണ്ട് പിന്തുണയ്ക്കാന്‍ ഞാനിവിടെയുണ്ട്. ഈ സുപ്രധാന ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ആത്മാർഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" - ബാബര്‍ അസം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ALSO READ:'ദൈവത്തിന്' മുകളില്‍ വിരാട് കോലി ; ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ചരിത്രം

അതേസമയം പാകിസ്ഥാന്‍റെ നായക സ്ഥാനത്ത് നിന്നും ബാബറിനെ മാറ്റണമെന്ന് നേരത്തെ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ബാബറിന് പകരം ഷഹീന്‍ ഷാ അഫ്രീദിയെ ചുമതല ഏല്‍പ്പിക്കണമെന്നായിരുന്നു മുന്‍ താരങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടത്.

ALSO READ: രണ്ട് ലോക റെക്കോഡ് തൂക്കി ഹിറ്റ്‌മാന്‍ ; വേണ്ടി വന്നത് വെറും 3 സിക്‌സറുകള്‍

ABOUT THE AUTHOR

...view details