കേരളം

kerala

ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാനില്ല ; ബിസിസിഐ ക്ഷണം നിരസിച്ച് ആശിഷ് നെഹ്‌റ

By ETV Bharat Kerala Team

Published : Nov 29, 2023, 1:33 PM IST

Ashish Nehra declines India T20I Team coach post: ഐപിഎല്ലിന്‍റെ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായി തിളങ്ങിയ ആശിഷ് നെഹ്‌റയെ ഇന്ത്യന്‍ ടി20 ടീമിന്‍റെ ചുമതല ഏല്‍പ്പിക്കാനുള്ള ബിസിസിഐ നീക്കത്തിന് തിരിച്ചടി.

Ashish Nehra declines India T20I Team coach post  Ashish Nehra  India Cricket Team  BCCI to Extent Rahul Dravid contract  Rahul Dravid contract extension  Ashish Nehra Gujarat Titans Coach  ആശിഷ് നെഹ്‌റ ഇന്ത്യന്‍ ടി20 പരിശീലകന്‍  ആശിഷ് നെഹ്‌റ  ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സ് കോച്ച്  രാഹുല്‍ ദ്രാവിഡ് കരാര്‍ ബിസിസിഐ
Ashish Nehra declines India T20I Team coach post

മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാനുള്ള ബിസിസിഐ ക്ഷണം ആശിഷ് നെഹ്‌റ നിരസിച്ചതായി റിപ്പോര്‍ട്ട് (Ashish Nehra declines India T20I Team coach post). കഴിഞ്ഞ ഏകദിന ലോകകപ്പോടെ ഇന്ത്യയുടെ ഓള്‍ഫോര്‍മാറ്റ് പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന്‍റെ കരാര്‍ അവസാനിച്ചിരുന്നു. ഇതോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ടി20 ടീമിന്‍റെ ചുമതല നെഹ്‌റയ്‌ക്ക് നല്‍കാനായിരുന്നു ബിസിസിഐ ലക്ഷ്യം വച്ചിരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ (Gujarat Titans) പരിശീലകന്‍ എന്ന നിലയിലുള്ള നെഹ്‌റയുടെ മികവായിരുന്നു ബിസിസിഐയുടെ നീക്കത്തിന് പിന്നില്‍. 2022-ല്‍ ടീമിന്‍റെ പ്രഥമ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തിലേക്ക് എത്തിയതിന് പിന്നില്‍ 44-കാരന്‍റെ തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 2023-ലെ സീസണില്‍ രണ്ടാം സ്ഥാനത്തും ഗുജറാത്ത് എത്തിയിരുന്നു.

ഇന്ത്യന്‍ ടി20 ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന് നെഹ്‌റ അറിയിച്ച സാഹചര്യത്തില്‍ രാഹുല്‍ ദ്രാവിഡിനെ ഓള്‍ ഫോര്‍മാറ്റ് പരിശീലകനായി വീണ്ടും ചുമതലയിലേക്ക് എത്തിക്കാനാണ് ബിസിസിഐ നിലവില്‍ ആലോചിക്കുന്നത് (BCCI to Extent Rahul Dravid contract as India Team across all formats head coach). ഇതുമായി ബന്ധപ്പെട്ട് 50-കാരനായ ദ്രാവിഡുമായി ബിസിസിഐ ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ദ്രാവിഡിന്‍റെ കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനോട് ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കും (Rohit Sharma) ചീഫ്‌ സെലക്‌ടര്‍ അജിത് അഗാർക്കര്‍ക്കും അനുകൂല നിലപാടാണുള്ളത്. എന്നാല്‍ വിഷയത്തില്‍ ദ്രാവിഡ് ഇതേവരെ തന്‍റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ദ്രാവിഡ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2021-ല്‍ രവി ശാസ്‌ത്രിയുടെ കാലാവധി അവസാനിച്ചതോടെ രണ്ട് വര്‍ഷക്കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകനായി എത്തുന്നത്. ദ്രാവിഡിന്‍റെ പരിശീലനത്തില്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് ഏകദിന ലോകകപ്പ് ഫൈനലിലേക്കും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കും എത്താനായിരുന്നു. 50-കാരന്‍ തുടരുകയാണെങ്കില്‍ കോച്ചിങ് സ്റ്റാഫിന്‍റെ ഭാഗമായ വിക്രം റാത്തോഡ് (ബാറ്റിങ് കോച്ച്), പരസ് മാംബ്രെ (ബൗളിങ് കോച്ച്), ടി ദിലീപ് (ഫീൽഡിങ് കോച്ച്) എന്നിവര്‍ക്കും കരാര്‍ നീട്ടി നല്‍കിയേക്കും.

ALSO READ: 'ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ സ്ഥാനം, അത് അവൻ ഉറപ്പിച്ചെന്ന് ഓസീസ് മുൻ താരം'

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ (Lucknow Super Giants) മെന്‍ററായി അടുത്ത സീസണില്‍ ദ്രാവിഡ് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഖ്‌നൗ അന്‍പതുകാരനുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു വിവരം. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫ്രാഞ്ചൈസിയുടെ മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ പുതിയ സീസണിന് (IPL 2024) മുന്നോടിയായി സ്ഥാനം ഒഴിഞ്ഞിരുന്നു. ദ്രാവിഡിന്‍റെ പഴയ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സും അദ്ദേഹത്തിനായി ശ്രമം നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details