കേരളം

kerala

ആൻ ഒമർ മാസ്; പവർസ്റ്റാർ തിയേറ്റർ തുറന്ന ശേഷമേ ചിത്രീകരിക്കൂവെന്ന് ഒമർ ലുലു

By

Published : Sep 13, 2021, 3:06 PM IST

'ഡെന്നിസ് ജോസഫിന്‍റെയും ആക്ഷൻ ഹീറോയായി ബാബു ആന്‍റണിയുടെയും പേര് വലിയ സ്‌ക്രീനിൽ എഴുതിക്കാണിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്'

ഒമർ ലുലു സംവിധായകൻ വാർത്ത  ഒമർ ലുലു ബാബു ആന്‍റണി വാർത്ത  ഒമർ ലുലു ഡെന്നിസ് ജോസഫ് പുതിയ വാർത്ത  മാസ് ആക്ഷൻ സിനിമ പവർസ്റ്റാർ വാർത്ത  പവർസ്റ്റാർ ബാബു ആന്‍റണി വാർത്ത  powerstar commence shoot after theatres opened news  powerstar omar lulu news update  omar lulu babu antony film news  omar lulu dennis joseph news
പവർസ്റ്റാർ

ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ആക്ഷൻ ഹീറോ ചിത്രമാണ് 'പവർസ്റ്റാർ'. മലയാളത്തിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം നായകനാകുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത് ഡെന്നിസ് ജോസഫാണ്.

സിനിമയുടെ കഥ പൂർത്തിയായെങ്കിലും അവസാന ഡ്രാഫ്‌റ്റ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു തിരക്കഥാകൃത്ത്. എന്നാൽ അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ, അതിന് സാധിക്കാത്ത പശ്ചാത്തലത്തിൽ അവസാന മിനുക്കുപണികൾ ഉദയകൃഷ്‌ണനും ഉണ്ണികൃഷ്‌ണനും ചേർന്ന് പൂർത്തിയാക്കും.

ബാബു ആന്‍റണിയുടെ ചിത്രത്തിനായി ന്യൂഡൽഹിയും ആകാശദൂതും രാജാവിന്‍റെ മകനും പോലുള്ള ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ഒന്നിക്കുന്നുവെന്നതിനാൽ തന്നെ പ്രേക്ഷകരും പവർസ്റ്റാറിനായി അതിയായ ആകാംക്ഷയിലാണ്. എന്നാൽ, തിയേറ്റർ തുറന്ന ശേഷമേ ചിത്രീകരണം ആരംഭിക്കൂ എന്നാണ് സംവിധായകൻ ഒമർ ലുലു അറിയിക്കുന്നത്.

More Read: ഡെന്നിസ് ജോസഫ് ബാക്കിവച്ച പവർസ്റ്റാർ ; തിരക്കഥയുടെ അവസാന മിനുക്ക് പണിക്ക് ഉദയകൃഷ്ണനും ഉണ്ണികൃഷ്ണനും

ഇത് തന്‍റെ ആദ്യ ചിത്രം പോലെയാണെന്നും ഡെന്നിസ് ജോസഫിന്‍റെയും ആക്ഷൻ ഹീറോയായി ബാബു ആന്‍റണിയുടെയും പേര് വലിയ സ്‌ക്രീനിൽ എഴുതിക്കാണിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. 'ആൻ ഒമർ മാസ്' എന്ന ടാഗ്‌ ലൈൻ തിയേറ്ററുകളിൽ തന്നെ കാണാനാണ് ആഗ്രഹമെന്നും ഒമർ ലുലു വ്യക്തമാക്കി.

ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'പവർസ്റ്റാർ തിയേറ്റർ തുറന്ന് എല്ലാം ഒന്ന് സെറ്റായിട്ടേ ഷൂട്ടിംഗ് തുടങ്ങൂ. എന്നെ സംബന്ധിച്ച് പവർസ്റ്റാർ സിനിമ എന്നത് എന്‍റെ ആദ്യത്തെ സിനിമ പോലെയാണ്. പവർസ്റ്റാർ സിനിമ തിയേറ്ററിൽ അല്ലാതെ ചിന്തിക്കാന്‍ പറ്റുന്നില്ല.

1)ഡെന്നിസ് ജോസഫ് എന്ന ഡെന്നിസ്സേട്ടന്‍റെ പേര് തിയേറ്ററിൽ എഴുതി കാണിക്കുന്ന നിമിഷം.

2)25 വർഷം മുൻപ് അഴിച്ച് വെച്ച ആക്ഷൻ ഹീറോ പട്ടം വീണ്ടും അണിഞ്ഞ് ബാബുചേട്ടനുമായി തിയേറ്ററിൽ വന്ന് ഫസ്റ്റ് ഷോ കാണുന്ന നിമിഷം.

3)ഞാൻ ചെയ്യുന്ന ആദ്യത്തെ മാസ്സ് ആക്ഷൻ സിനിമ “ആൻ ഒമർ മാസ്” എന്ന് എഴുതി കാണിക്കുന്ന നിമിഷം. അതുകൊണ്ട് അടുത്ത ഫെബ്രുവരി വരെ വെയിറ്റ് ചെയ്‌ത്‌ ഷൂട്ട് തുടങ്ങാൻ ആണ് തീരുമാനം "പവർസ്റ്റാർ വരും 2022ൽ തന്നെ വരും പവർ ആയി വരും”. ഇതുവരെ സപ്പോർട്ട് ചെയ്‌തവർക്ക് നന്ദി,' സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details