ETV Bharat / sitara

ഡെന്നിസ് ജോസഫ് ബാക്കിവച്ച പവർസ്റ്റാർ ; തിരക്കഥയുടെ അവസാന മിനുക്ക് പണിക്ക് ഉദയകൃഷ്ണനും ഉണ്ണികൃഷ്ണനും

author img

By

Published : May 12, 2021, 2:35 PM IST

ബാബു ആന്‍റണിയെ നായകനാകുന്ന പവർസ്റ്റാർ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫായിരുന്നു. തിരക്കഥയുടെ അവസാന പണികളിൽ ഉദയകൃഷ്ണനും ഉണ്ണികൃഷ്ണനും സഹായിക്കുമെന്ന വാർത്തയാണ് ഒമർ ലുലു അറിയിച്ചത്.

ഡെന്നിസ് ജോസഫ് ബാക്കിവച്ച പവർസ്റ്റാർ വാർത്ത മലയാളം  തിരക്കഥ ഉദയകൃഷ്ണൻ ഉണ്ണികൃഷ്ണൻ വാർത്ത  ഡെന്നിസ് ജോസഫ് ഒമർ ലുലു വാർത്ത  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് വാർത്ത  dennis joseph omar lulu news  omar lulu power star film news  omar lulu script dennis news
ഡെന്നിസ് ജോസഫ് ബാക്കിവച്ച പവർസ്റ്റാർ

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ വിയോഗം മലയാള സിനിമക്ക് പകരം വെക്കാനാവാത്ത നഷ്ടം തന്നെയാണ്. അപ്രതീക്ഷിതമായി വിടവാങ്ങിയ കലാകാരന് പറയാൻ ഇനിയും കുറേ സൂപ്പർഹിറ്റുകളുണ്ടായിരുന്നു. ന്യൂഡൽഹിയും ആകാശദൂതും രാജാവിന്‍റെ മകനും അങ്ങനെ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സമവാക്യമായിരുന്ന ഡൈന്നിസ് ജോസഫിനെ അനുസ്മരിച്ച് ഒമർ ലുലു പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഒരു നൊമ്പരമായി മാറുകയാണ്.

ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിന്‍റെ കഥാകാരൻ ഡെന്നിസ് ജോസഫായിരുന്നു. സിനിമയുടെ പ്രഖ്യാപനം മുതൽ പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകവും തിരക്കഥാകൃത്തിന്‍റെ ടൈറ്റിലിൽ ഡെന്നിസ് ജോസഫിന്‍റെ പേരുണ്ടെന്നത് തന്നെ. എന്നാൽ, സിനിമ പൂർത്തിയാകുന്നതിന് മുമ്പ് ആ മഹാപ്രതിഭ കൺമറഞ്ഞു.

" class="align-text-top noRightClick twitterSection" data="
Posted by Omar Lulu on Tuesday, 11 May 2021
">
Posted by Omar Lulu on Tuesday, 11 May 2021

More Read: ഡെന്നീസ് ജോസഫിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി

"തിരക്കഥ അദ്ദേഹം എഴുതിത്തീർന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് ഫൈനൽ ഡ്രാഫ്റ്റ് എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സിനിമ ചെയ്യും. ബി. ഉണ്ണികൃഷ്ണൻ സർ വിളിച്ചിരുന്നു. ഫെഫ്കയുടെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ തിരക്കഥയുടെ അവസാന മിനുക്ക് പണികളിൽ ഉദയകൃഷ്ണ ചേട്ടനും ഉണ്ണി സാറും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ഡെന്നിസേട്ടൻ വിളിച്ചിരുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് ഇരിക്കാം എന്നു പറഞ്ഞതാണ്. പക്ഷേ, ഇത്ര വേഗം അദ്ദേഹം പോകുമെന്ന് കരുതിയില്ല," എന്നാണ് ഒമർ ലുലു ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തിരക്കഥയുടെ അവസാന പണികളിൽ ഉദയകൃഷ്ണനും ഉണ്ണികൃഷ്ണനും പങ്കുചേരുന്നതോടെ തങ്ങളുടെ പ്രിയപ്പെട്ട ഹിറ്റ് മേക്കറിന്‍റെ അവസാനത്തെ സിനിമ തിരശ്ശീലയിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.