കേരളം

kerala

ഒടുവില്‍ കുഞ്ഞ് ശ്രീഹരിക്ക് ലാലേട്ടന്‍റെ വിളിയെത്തി...

By

Published : Jun 14, 2021, 5:19 PM IST

ശ്രീഹരിയുടെ ആഗ്രഹം സഫമാക്കാൻ സാധിച്ച സന്തോഷം ബാദ്‌ഷ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ഒപ്പം ശ്രീഹരിയും ലാലേട്ടനും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോയും ബാദ്‌ഷ പങ്കുവെച്ചു.

actor mohanlal phone call with fan sreehari  ഒടുവില്‍ കുഞ്ഞ് ശ്രീഹരിക്ക് ലാലേട്ടന്‍റെ വിളിയെത്തി...  മോഹന്‍ലാല്‍ ശ്രീഹരി  നിരണം സ്വദേശി ശ്രീഹരി  ശ്രീഹരി ലാലേട്ടന്‍ ബാദ്ഷ  actor mohanlal sreehari  sreehari related news
ഒടുവില്‍ കുഞ്ഞ് ശ്രീഹരിക്ക് ലാലേട്ടന്‍റെ വിളിയെത്തി...

ബ്ലാഡറിലെ അണുബാധ മൂലം ചികിത്സയില്‍ കഴിയുന്ന നിരണം സ്വദേശിയായ ശ്രീഹരിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നടന്‍ മോഹന്‍ലാലിനെ കാണുക എന്നത്. തന്‍റെ പതിനാറാമത്തെ ശസ്ത്രക്രിയ്‌ക്ക് മുമ്പ് ഈ ആഗ്രഹം സാധിക്കുമെന്ന് ശ്രീഹരി കരുതിയിരുന്നില്ല.

മോഹന്‍ലാലിനെ കാണുക എന്ന ശ്രീഹരിയുടെ ആഗ്രഹം സാധിച്ച് കൊടുക്കാനായി വോയ്‌സ് ഓഫ് നിരണം എന്ന കൂട്ടായ്‌മ മുന്നിട്ടിറങ്ങുകയും ഇവര്‍ തയ്യാറാക്കിയ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ അത് മോഹന്‍ലാലിന് അയച്ച് കൊടുക്കുകയുമായിരുന്നു.

അപ്രതീക്ഷിത ഫോണ്‍ കോളില്‍ താന്‍ ആരാധിക്കുന്ന പ്രിയ താരത്തിന്‍റെ ശബ്ദം മറുതലയ്‌ക്കല്‍ കേട്ടപ്പോള്‍ ശ്രീഹരിക്ക് സന്തോഷം അടക്കാനായില്ല. കൊവിഡ് ആയതിനാല്‍ നേരിട്ട് വന്ന കാണുക എന്നതിന് പരിമിതികളുണ്ടെന്നും അതിനാല്‍ അടുത്ത ഒരു ദിവസം തന്നെ വീഡിയോ കോള്‍ ചെയ്യാമെന്നും ഉറപ്പ് നല്‍കി സുഖവിവരം തിരക്കിയ ശേഷമാണ് മോഹന്‍ലാല്‍ കോള്‍ കട്ട് ചെയ്‌തത്.

Also read:വേടന്‍റെ മാപ്പുപറച്ചിലിന് ലൈക്ക് അടിച്ച പാര്‍വതി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം

ശ്രീഹരിയുടെ ആഗ്രഹം സഫമാക്കികൊടുക്കാന്‍ സാധിച്ച സന്തോഷം ബാദ്‌ഷ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. ഒപ്പം ശ്രീഹരിയും ലാലേട്ടനും തമ്മിലുള്ള സംഭാഷണത്തിന്‍റെ ഓഡിയോയും ബാദ്‌ഷ പങ്കുവെച്ചു.

ബാദ്‌ഷ ഫേസ്‌ബുക്ക് പോസ്റ്റ്

'കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചുതരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചുകൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടന്‍റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ... ലാലേട്ടന്‍റെ ഈ കരുതലിന് നന്ദി....' ബാദ്‌ഷ കുറിച്ചു.

ABOUT THE AUTHOR

...view details