കേരളം

kerala

നിങ്ങളുടെ ഉള്ളിലുള്ളത് പറഞ്ഞോ, ജയസൂര്യയോട് മന്ത്രി റിയാസ്

By

Published : Dec 4, 2021, 4:26 PM IST

Jayasurya about Muhammad Riyas : പൊതുവേദിയില്‍ തന്‍റെ ഉള്ളില്‍ തോന്നുന്നത് തുറന്നു പറഞ്ഞോട്ടെയെന്ന് മുഹമ്മദ് റിയാസിനോട് ചോദിച്ച് ജയൂസര്യ. മുഹമ്മദ് റിയാസിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷയുണ്ടെന്നും ജയസൂര്യ കുറിച്ചു.

Jayasurya shares a post on Muhammad Riyas  Jayasurya about Muhammad Riyas  Jayasurya facebook post about Muhammad Riyas  കേരളത്തിലെ റോഡുകളെ കുറിച്ച് ജയസൂര്യ  മന്ത്രി റിയാസിനോട് ചോദ്യവുമായി ജയസൂര്യ  Malayalam Entertainment News  Malayalam celebrity news  Malayalam movie news
Jayasurya about Muhammad Riyas : 'ഞാൻ എന്‍റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ?' മുഹമ്മദ്‌ റിയാസിനോട് ജയസൂര്യ

Jayasurya about Muhammed Riyas : കേരളത്തിലെ തകര്‍ന്ന റോഡുകളെ കുറിച്ചുള്ള ജയസൂര്യയുടെ ചോദ്യവും പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിന്‍റെ ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. 'പൊതുവേദിയില്‍ തന്‍റെ ഉള്ളില്‍ തോന്നുന്നത് താന്‍ പറഞ്ഞോട്ടെ' എന്ന് ജയസൂര്യ ചോദിച്ചപ്പോള്‍, 'ഉള്ളില്‍ തോന്നിയത് പറയുന്ന ആളായത് കൊണ്ടാണ് മുഖ്യാഥിതിയായി പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്‌' എന്നായിരുന്നു മന്ത്രിയുടെ മറുപടി. പൊതുവേദിയിലുണ്ടായ നിമിഷങ്ങളെ കുറിച്ചും മന്ത്രിയും ഒന്നിച്ചുള്ള അനുഭവത്തെ കുറിച്ചും ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

Jayasurya facebook post about Muhammad Riyas : 'ഞാൻ എന്‍റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്‍റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർഥതയുടെ ശബ്‌ദമായിരുന്നു.

'ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽ നിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽ നിന്ന് കേട്ടിട്ടുണ്ട്.

രണ്ടു ദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാര്‍ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല.

ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്‍റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്‍റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർഥതയുടെ ശബ്‌ദമായിരുന്നു.

ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്, അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനി മുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്‌ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്.

റോഡുകൾക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്‍റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്‌ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്‍റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ്. ശ്രീ റിയാസ് നമ്മുടെ ശബ്‌ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ. പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ.' -ജയസൂര്യ കുറിച്ചു.

Also Read : Minnal Murali Kugramame song: ആഭാസമോ...? ആര്‍ഭാടമോ...? ആരോപണം ആവോളമായി ടൊവിനോ..

ABOUT THE AUTHOR

...view details