കേരളം

kerala

സഞ്ജയ് ദത്തും മുഷറഫും ദുബായിൽ കൂടികാഴ്‌ച നടത്തി?; ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ

By

Published : Mar 18, 2022, 8:13 PM IST

1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു പർവേസ് മുഷറഫ്

Sanjay Dutt meeting Pervez Musharraf  Sanjay Dutt Pervez Musharraf meeting  sanjay dutt latest news  sanjay dutt musharraf viral pic  സഞ്ജയ് ദത്തും മുഷറഫും ദുബായിൽ  സഞ്ജയ് ദത്ത്
സഞ്ജയ് ദത്ത്

ദുബായ്:ബോളിവുഡ് നടൻ സഞ്ജയ് ദത്തും മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫും ദുബായിൽ കൂടിക്കാഴ്‌ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇരുവരും കണ്ടുമുട്ടിയ രീതിയിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ വാർത്തകളോട് സഞ്ജയ് ദത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുഷറഫ് വീൽചെയറിൽ ഇരിക്കുന്നതും സഞ്ജയ് ദത്ത് അടുത്ത് നിൽക്കുന്നതുമായ ചിത്രമാണ് ഇൻ്റർനെറ്റിൽ പ്രചരിക്കുന്നത്. നിരവധി കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തിയാണ് മുഷറഫ്. ചികിത്സയ്ക്കായി 2016ൽ യുഎഇയിലേക്ക് പോയ മുഷറഫ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. 1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു പർവേസ് മുഷറഫ്.

ALSO READ പ്രമുഖ യുക്രേനിയന്‍ നടി ഒക്‌സാന ഷെവറ്റ്സ് റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details