കീവ്: യുക്രൈനിലെ പ്രമുഖ നാടക നടി ഒക്‌സാന ഷവെറ്റ്സ് (67) റഷ്യന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ പാര്‍പ്പിടസമുച്ചയത്തില്‍ നടന്ന റോക്കറ്റാക്രമണത്തിലാണ് നടി കൊല്ലപ്പെട്ടത്. ഒക്സാനയുടെ നാടക ട്രൂപ്പായ 'യങ് തിയേറ്റര്‍' ഫേസ്‌ബുക്കിലൂടെയാണ് മരണവാര്‍ത്തയറിയിച്ചത്. തങ്ങളുടെ രാജ്യത്ത് അധിനിവേശം നടത്തുന്ന ശത്രുവിന് മാപ്പില്ലെന്നും യങ് തിയേറ്ററിന്‍റെ ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
യുക്രേനിയന്‍ സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ 'മെറിറ്റഡ് ആര്‍ട്ടിസ്റ്റ്' അവാര്‍ഡ് ലഭിച്ച വ്യക്‌തിയാണ് ഒക്സാന. യുക്രേനിയന്‍ സൈനിക സംവിധാനങ്ങള്‍ക്ക് നേരെ മാത്രമെ ആക്രമണം നടത്തൂ എന്നായിരുന്നു റഷ്യന്‍ സൈന്യം അറിയിച്ചിരുന്നത്. ഫെബ്രുവരി 24 ന് തുടങ്ങിയ റഷ്യന്‍ അധിനിവേശത്തില്‍ നൂറ് കണക്കിന് സാധാരണക്കാര്‍ മരണപ്പെടുകയും ലക്ഷങ്ങള്‍ അഭയാര്‍ഥികളാവുകയും ചെയ്‌തു.
വടക്ക്‌കിഴക്കന്‍ യുക്രേനിയന്‍ നഗരമായ ഖാര്‍ഖീവിനടുത്തുള്ള വിദ്യാലയത്തിലും, കമ്മ്യൂണിറ്റി സെന്‍ററിനും നേരെയുണ്ടായ ആക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. അതേപോലെ നൂറുകണക്കിന് പേര്‍ അഭയം തേടിയിരുന്ന മരിയുപോളിലെ തിയേറ്റര്‍ റഷ്യൻ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇവിടെ എത്രപേര്‍ മരിച്ചെന്ന് വ്യക്തമല്ല.
ALSO READ: 'യുദ്ധം തുടര്‍ന്നാല്‍ യുക്രൈനില്‍ കടുത്ത ദാരിദ്ര്യം, റഷ്യയ്‌ക്കെതിരെ അന്വേഷണം വേണം': യു.എന്‍