കേരളം

kerala

റിയൽമി ജിടി 5G; ഇന്ത്യയിൽ വില്പന ആരംഭിച്ചു

By

Published : Aug 25, 2021, 1:07 PM IST

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 37,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡൽ 41,999 രൂപയ്‌ക്ക് ലഭിക്കും.

realme gt 5g  റിയൽമി ജിടി 5G  റിയൽമി ജിടി 5G വില്പന ആരംഭിച്ചു  realme gt 5g price  realme gt 5g specification
റിയൽമി ജിടി 5G; ഇന്ത്യയിൽ വില്പന ആരംഭിച്ചു

റിയൽമി ജിടി 5G ഇന്ത്യയിൽ വില്‌പന ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ ചൈനയിലും ജൂണിൽ യൂറോപ്യൻ മാർക്കറ്റിലും റിയൽമി ജിടി 5G കമ്പനി അവതരിപ്പിച്ചിരുന്നു. ഡാഷിങ് ബ്ലൂ, ഡാഷിങ് സിൽവർ, റേസിങ് യെല്ലോ എന്നീ നിറങ്ങളിൽ എത്തുന്ന ഫോണ്‍ ഫ്ലിപ്‌കാർട്ടിലൂടെയും റിയൽമി ഇന്ത്യ വെബ്സൈറ്റിലൂടെയും വാങ്ങാവുന്നതാണ്.

Realme GT 5G സവിശേഷതകൾ

രണ്ട് വേരിയന്‍റുകളിലാണ് റിയൽമി ജിടി 5G എത്തുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 37,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡൽ 41,999 രൂപയ്‌ക്ക് ലഭിക്കും. 6.43 ഇഞ്ചിന്‍റെ ഫുൾ എച്ച്ഡി+ സൂപ്പർ അമോൾഡ് (1080x2400 pixel) ഡിസ്പ്ലെയാണ് ഫോണിന് നൽകിയിരിക്കുന്നത്.

Also Read:ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ കാലുവച്ച് റിയൽമി

120 Hz ആണ് റിഫ്രഷ് റേറ്റ്. ക്വാൽകോമിന്‍റെ സ്‌നാപ് ഡ്രാഗണ്‍ 888 SoCയിൽ എത്തുന്ന ഫോണിന്‍റെ റാം ഇൻബിൽഡ് സ്റ്റോറേജ് ഉപയോഗിച്ച് 7 ജിബി വരെ വർധിപ്പിക്കാം. സോണിയുടെ IMX682 പ്രൈമറി സെൻസറുമായി എത്തുന്ന ഫോണിന് ട്രിപിൾ ക്യാമറ സെറ്റപ്പ് ആണ് നൽകിയിരിക്കുന്നത്. 8 എംപിയുടെ അൾട്രാ വൈഡ് ഷൂട്ടറും 2 എംപിയുടെ മാക്രോ ഷൂട്ടറുമാണ് മറ്റ് രണ്ട് സെൻസറുകൾ.

16 എംപിയുടേതാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ചിന്‍റേതാണ് ബാക്‌ടറി. 65 വാട്ടിന്‍റെ സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജറും ഫോണിനൊപ്പം ലഭിക്കും. ആൻഡ്രോയിഡ് 11 അധിഷ്ടിത റിയൽമിയുടെ യുഐ 2.0യിൽ ആണ് ഫോണ്‍ പ്രവർത്തിക്കുന്നത്.

ABOUT THE AUTHOR

...view details