ETV Bharat / lifestyle

വാട്‌സ് ആപ്പില്‍ ഇനി പോളിങ് സൗകര്യവും; വോയിസ് കോളിലും പുതിയ ഫീച്ചര്‍

author img

By

Published : Mar 8, 2022, 2:02 PM IST

Updated : Mar 8, 2022, 2:11 PM IST

WhatsApp may introduce group polling feature soon  new whatsapp updates  how will voice calling change in whatsapp  whatsapp new features  വാട്‌സാപ്പിലെ ഗ്രൂപ്പ് ചാറ്റിലെ പോളിങ് സൗകര്യം  വാട്‌സാപ്പിലെ പുതിയ ഇന്‍റെര്‍ഫേയിസ്‌
ഗ്രൂപ്പ് ചാറ്റില്‍ പോളിങ് സൗകര്യം ഒരുക്കാന്‍ തയ്യാറെടുത്ത് വാട്‌സാപ്പ്

വോയിസ് കോളില്‍ പുതിയ യൂസര്‍ ഇന്‍റെര്‍ഫേയ്‌സ് അവതരിപ്പിക്കാനും വാട്‌സാപ്പ് തയ്യാറെടുക്കുകയാണ്.

ഗ്രൂപ്പ് ചാറ്റുകളില്‍ പോള്‍ നടത്താനുള്ള സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ തയ്യാറെടുത്ത് വാട്‌സ് ആപ്പ്. ഉടനെ തന്നെ ഉപഭോക്താക്കള്‍ക്ക് പോള്‍ നടത്താനുള്ള സൗകര്യം വാട്‌സ് ആപ്പില്‍ ലഭ്യമാകുമെന്നാണ് വാബെറ്റഇന്‍ഫോയില്‍(WABetaInfo) വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. വാട്‌സ് ആപ്പിനെ പറ്റിയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പോര്‍ട്ടലാണ് വാബെറ്റഇന്‍ഫോ.

മറ്റ് സമൂഹമാധ്യമ സൈറ്റുകളായ ട്വിറ്ററിലും ടെലിഗ്രാമിലും പോള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബീറ്റ പരിശോധന ഘട്ടത്തിലാണ് ഇപ്പോള്‍ ഈ പുതിയ ഫീച്ചര്‍ ഉള്ളത്. സൗകര്യം എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് മുമ്പ് തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലര്‍ക്ക് ലഭ്യമാക്കികൊണ്ടുള്ള പരിശോധനയ്ക്കാണ് ബീറ്റ പരിശോധന എന്ന് പറയുന്നത്.

വോയിസ് കോളില്‍ പുതിയ ഇന്‍റെര്‍ഫേസ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വാട്‌സ്‌ആപ്പ് നടത്തുകയാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളില്‍ പുതിയ ഇന്‍റര്‍ഫേയിസ് അവതരിപ്പിക്കും. ഇതിന്‍റെ ബീറ്റ പരിശോധനയുടെ ഭാഗമായി ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപഭോക്താക്കള്‍ക്ക് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ആരാണ് സംസാരിക്കുന്നതെന്ന് വേവ് ഫോര്‍മ്സിലൂടെ മനസിലാക്കാന്‍ കഴിയുമെന്നാതാണ് പുതിയ ഇന്‍റെര്‍ഫേസിന്‍റെ സവിശേഷത.

ALSO READ: ആക്‌സിസ് ബാങ്കുമായി കൈകോര്‍ത്ത് എയര്‍ടെല്‍ ; 25 ശതമാനം ക്യാഷ്‌ബാക്ക് അടക്കം ആനുകൂല്യങ്ങളുമായി ക്രെഡിറ്റ് കാര്‍ഡ്

Last Updated :Mar 8, 2022, 2:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.