കേരളം

kerala

സാധാരണക്കാരന്‍റെ 5ജി ഫോണ്‍; റിയൽമി നാർസോ പ്രൊ

By

Published : Feb 24, 2021, 8:34 PM IST

റിയൽമി നാർസോ പ്രൊ 5ജിയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. നാർസോ പ്രൊയെ കൂടാതെ നാർസോ 30 എ എന്ന ബജറ്റ് ഫോണും റിയൽമി ഇന്ന് അവതരിപ്പിച്ചു

Realme Narzo 30A features  Realme Narzo 30A review  Realme Narzo 30A price  Realme Narzo 30A and Realme Narzo 30 Pro 5G  Realme Narzo 30 Pro 5G and Realme Narzo 30A  Realme Narzo 30 Pro 5G features  Realme Narzo 30 Pro 5G specs  Realme Narzo 30 Pro 5G price  Realme latest launches  realme latest smartphones  റിയൽമി നാർസോ പ്രൊ  റിയൽമി നാർസോ 30 എ
സാധാരണക്കാരന്‍റെ 5ജി ഫോണ്‍; റിയൽമി നാർസോ പ്രൊ

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണ്‍ അവതരിപ്പിച്ച് ചൈനീസ് കമ്പനിയായ റിയൽമി. റിയൽമി നാർസോ പ്രൊ 5ജിയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 16,999 രൂപയാണ് വില. ഫോണിന്‍റെ 8 ജിബി-128 ജിബി വേരിയന്‍റിന് 19,999 രൂപയ്‌ക്ക് ലഭിക്കും. നാർസോ പ്രൊയെ കൂടാതെ നാർസോ 30 എ എന്ന ബജറ്റ് ഫോണും റിയൽമി ഇന്ന് അവതരിപ്പിച്ചു. 3 ജിബി-32 ജിബി വേരിയന്‍റിന് 8,999 രൂപയും 4 ജിബി- 64 ജിബി വേരിയന്‍റിന് 9,999 രൂപയും ആണ് വില. ഇരുഫോണുകളും മാർച്ച് അഞ്ച് ഉച്ചക്ക് 12 മണിമുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമി ഓണ്‍ലൈൻ സ്റ്റോറിലൂടെയും ഫോണ്‍ വാങ്ങാം. കൂടാതെ ബഡ്‌സ് എയർ 2- ട്രൂലി വയർലെസ് എയർബഡും കമ്പനി പുറത്തിറക്കി.

റിയൽമി നാർസോ പ്രൊ 5ജി- സവിശേഷതകൾ

ഡിസ്‌പ്ലെ 6.5 ഇഞ്ച് ഫുൾ എച്ച്ഡി +
റാം 64 ജിബി/ 128 ജിബി
സ്റ്റോറേജ് 64 ജിബി / 128 ജിബി
പ്രൊസസർ മീഡിയടെക് ഡൈമെൻസിറ്റി 800 യു
പിൻ കാമറ 48 എംപി+8 എംപി+2 എംപി
മുൻ കാമറ 16 എംപി
ബാറ്ററി 5000 എംഎഎച്ച്( 30 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്)

വാൾ ബ്ലാക്ക് , ബ്ലേഡ് സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്

നാർസോ 30 എ- - സവിശേഷതകൾ

ഡിസ്‌പ്ലെ 6.5 ഇഞ്ച് 720 പിക്‌സൽ എൽസിഡി
റാം 3 ജിബി/ 4 ജിബി
സ്റ്റോറേജ് 32 ജിബി / 64 ജിബി
പ്രൊസസർ മീഡിയടെക് ഹീലിയോ ജി85
പിൻ കാമറ 13 എംപി
മുൻ കാമറ 8 എംപി
ബാറ്ററി 6000 എംഎഎച്ച്( 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങ്)

ABOUT THE AUTHOR

...view details