കേരളം

kerala

വരുന്നു ഐഫോണ്‍ എസ്.ഇയും പുതുക്കിയ ആപ്പിള്‍ മാക്ക് മിനിയും

By

Published : Mar 3, 2022, 8:38 PM IST

ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ എസ്.ഇ (5ജി)യും ഏറ്റവും പുതിയ മാക് മിനിയും പുറത്തിറക്കും. മാര്‍ച്ച് എട്ടിന് കമ്പനി തങ്ങളുടെ രണ്ട് ഉത്പന്നങ്ങളും വിപണയിയില്‍ ഇറക്കും.

Apple likely to launch iPhone SE Mac mini on March 8  iphone se launch date 2022  upcoming apple events 2022  ആപ്പിള്‍ മാക്ക് മിനി  ഐഫോണ്‍ എസ്.ഇ  ഐഫോണ്‍ 5 ജി
വരുന്നു ഐഫോണ്‍ എസ്.ഇയും പുതുക്കിയ ആപ്പിള്‍ മാക്ക് മിനിയും

സാന്‍ ഫ്രാന്‍സിസികോ: 5 ജി രംഗത്ത് ചുവടുറപ്പിക്കാന്‍ ആഗോള ടെക്നോളജിക്കല്‍ ഭീമനായ ആപ്പിള്‍. ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ എസ്.ഇ (5ജി)യും ഏറ്റവും പുതിയ മാക് മിനിയും പുറത്തിറക്കും. മാര്‍ച്ച് എട്ടിനാണ് കമ്പനി തങ്ങളുടെ രണ്ട് ഉത്പന്നങ്ങളും വിപണയിയില്‍ ഇറക്കുക. പസഫിക്ക് സമയം രാവിലെ 10നാണ് (വ്യാഴാഴ്ച രാത്രി 11:30 ഇന്ത്യയിൽ) ഇരു ഉത്പന്നങ്ങളും മാര്‍ക്കറ്റിലേക്ക് എത്തുക. ആപ്പിള്‍ 2022ല്‍ നടത്തുന്ന ഏറ്റവും പുതുമയുള്ള പരിപാടിയായിരിക്കും ഇത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ആയിരുന്നു കമ്പനി മുമ്പ് ഇത്തരത്തില്‍ പദ്ധതി നടത്തിയിരുന്നത്. ഐ ഫോണ്‍ 14ന്‍റെ അപ്ഡ്ഷനും ഇറക്കും. ഒരു മൂന്നാം തലമുറ ഉപകരണം ആദ്യമായി 5G കണക്റ്റിവിറ്റിയില്‍ ഇറക്കുന്നത് ഐഫോണ്‍ എസ്.ഇയിലാണ്. 4.7 ഇഞ്ച് ഡിസ്‌പ്ലേയും ടച്ച് ഐഡിയും ഉള്ള രണ്ടാം തലമുറ മോഡലിന്റെ അതേ ഡിസൈനിലാണ് എസ്.ഇ.

Also Read: ഐഫോണ്‍ 6 പ്ലസിനെ 'വിന്‍റേജ്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ആപ്പിള്‍

എന്നാല്‍ ചില പുതുമകള്‍ ഫോണില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നു എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഐപാഡ് എയർ 5 ആകും അടുത്ത ഇവന്‍റില്‍ പുറത്തിറക്കാന്‍ സാധ്യതയെന്നും കണക്കുകൂട്ടപ്പെടുന്നു. ഐപാഡ് മിനി 6-ന് നിലവിലെ സമാനമായ ഫീച്ചർ അപ്‌ഗ്രേഡുകൾ ഉള്ളതായാണ് വിലയിരുത്തപ്പെടുന്നത്. എ15 ബയോണിക് ലേക്കുള്ള അപ്‌ഗ്രേഡ് ഉൾപ്പെടെ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെന്റർ സ്റ്റേജ് പിന്തുണയുള്ള 12MP അൾട്രാ-വൈഡ് ഫേസ് ടൈ എച്ച്ഡി ക്യാമറയും ഇതിലുണ്ടെന്ന് കരുതപ്പെടുന്നു.

ABOUT THE AUTHOR

...view details