കേരളം

kerala

'സ്വയം സൈന്യമെന്ന് വിളിയ്ക്കുന്ന കൊള്ളക്കാർ'; റഷ്യന്‍ സൈന്യത്തിനെതിരെ സെലന്‍സ്‌കി

By

Published : Apr 4, 2022, 9:01 AM IST

കീവിന് സമീപത്തെ ചെറു പട്ടണമായ ബുച്ചയില്‍ നടന്ന അതിക്രമത്തിന്‍റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സൈലന്‍സ്‌കിയുടെ പ്രതികരണം

റഷ്യന്‍ സൈന്യം സെലന്‍സ്‌കി  റഷ്യന്‍ സൈന്യം വിമര്‍ശനം യുക്രൈന്‍ പ്രസിഡന്‍റ്  zelensky condemns russian military  bucha russia concentrated evil  ukraine president against russia  ബുച്ച കൂട്ടക്കുരുതി സെലന്‍സ്‌കി  ബുച്ച റഷ്യന്‍ സൈന്യം അതിക്രമം  റഷ്യന്‍ സൈന്യം കൊള്ളക്കാര്‍
'സ്വയം സൈന്യമെന്ന് വിളിയ്ക്കുന്ന കൊള്ളക്കാർ'; റഷ്യന്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സെലന്‍സ്‌കി

കീവ്: കൊലയാളികളും ആരാച്ചർമാരും ബലാത്സംഗം ചെയ്യുന്നവരും സ്വയം സൈന്യമെന്ന് വിളിയ്ക്കുന്ന കൊള്ളക്കാരുമാണ് റഷ്യന്‍ സൈന്യമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി. കീവിന് സമീപത്തെ ചെറു പട്ടണമായ ബുച്ചയില്‍ നടന്ന അതിക്രമത്തിന്‍റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യന്‍ സൈന്യം മരണം മാത്രമേ അര്‍ഹിയ്ക്കുന്നൊള്ളൂവെന്നും വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രസിഡന്‍റ് വ്യക്തമാക്കി.

ബുച്ചയില്‍ വഴിയോരങ്ങളിലും പാര്‍ക്കുകളിലുമൊക്കെയായി കൈകള്‍ പിന്നില്‍ കെട്ടി, ക്ലോസ് റേഞ്ചില്‍ വെടിയേറ്റ നിലയില്‍ പീഡനത്തിന്‍റെ അടയാളങ്ങളുള്ള മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. റഷ്യൻ സൈന്യം പിന്മാറിയതിന് പിന്നാലെ കീവിന്‍റെ സമീപ പ്രദേശങ്ങളുടെ നിയന്ത്രണം യുക്രൈന്‍ തിരിച്ചുപിടിച്ചതിന് പിന്നാലെയാണ് ബുച്ചയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്നും ഒരു പ്രദേശവാസി പോലും അക്രമത്തിന് ഇരയായിട്ടില്ലെന്നുമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വാദം.

Also read: ശ്രീലങ്കയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു; പ്രസിഡന്‍റും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഉടന്‍

ABOUT THE AUTHOR

...view details