ETV Bharat / international

ശ്രീലങ്കയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു; പ്രസിഡന്‍റും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഉടന്‍

author img

By

Published : Apr 4, 2022, 7:09 AM IST

പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതിന് പിന്നാലെയാണ് മന്ത്രിസഭയിലെ കൂട്ടരാജി

sri lanka economic crisis  sri lanka ministers resignation  mahinda rajapaksa resignation  namal rajpaksa resignation  sri lanka cabinet ministers resign  sri lanka curfew  sri lanka emergency  ശ്രീലങ്ക കര്‍ഫ്യൂ  ശ്രീലങ്ക മന്ത്രിസഭ രാജി  ശ്രീലങ്ക കൂട്ടരാജി  മഹീന്ദ രജപക്‌സെ രാജി  നമല്‍ രജപക്‌സെ രാജി  ശ്രീലങ്ക അടിയന്തരാവസ്ഥ  ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി
ശ്രീലങ്കയില്‍ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു; പ്രസിഡന്‍റും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഉടന്‍

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനപ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചതായി വിദ്യാഭ്യാസ മന്ത്രിയും സഭാനേതാവുമായ ദിനേഷ്‌ ഗുണവര്‍ധന അറിയിച്ചു. 26 മന്ത്രിമാര്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെയ്ക്ക് രാജിക്കത്ത് കൈമാറിയെന്നും ഗുണവര്‍ധന വ്യക്തമാക്കി.

കായിക, യുവജനകാര്യ മന്ത്രിയും മഹീന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയും ഉടന്‍ കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. പുതിയ മന്ത്രിസഭ ഉടന്‍ രൂപവത്‌കരിയ്ക്കുമെന്നാണ് റിപ്പോർട്ടുകള്‍.

പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയതിന് പിന്നാലെയാണ് മന്ത്രിസഭയിലെ കൂട്ടരാജി. ശ്രീലങ്കൻ മാധ്യമങ്ങളാണ് രജപക്‌സെ രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ നൽകിയത്. എന്നാൽ വാർത്ത അന്താരാഷ്‌ട്ര തലത്തിൽ ഏത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം നിഷേധിയ്ക്കുകയായിരുന്നു.

അതേസമയം, ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുകയാണ്. ജനപ്രക്ഷോഭം തടയിടുന്നതിനായി പ്രഖ്യാപിച്ച 36 മണിക്കൂര്‍ കർഫ്യൂ ലംഘിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടന്നു. ശനിയാഴ്‌ച വൈകുന്നേരം 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ച 664 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

നേരത്തെ ജനപ്രക്ഷോഭം തടയിടുന്നതിനായി അടിയന്തരാവസ്ഥയ്ക്കും കര്‍ഫ്യൂവിനും പിന്നാലെ രാജവ്യാപകമായി സമൂഹ മാധ്യമങ്ങള്‍ക്ക് ശ്രീലങ്കന്‍ സർക്കാർ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങി രണ്ട് ഡസനോളം സമൂഹ മാധ്യമങ്ങള്‍ക്കായിരുന്നു വിലക്ക്. ഇതിനെതിരെ പ്രധാനമന്ത്രിയുടെ മകനും മന്ത്രിയുമായ നമല്‍ രജപക്‌സെ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ 15 മണിക്കൂര്‍ നീണ്ട വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു.

Also read: മുസ്ലിം പ്രധാനമന്ത്രിയുണ്ടായാല്‍ 50% ഹിന്ദുക്കളേയും മതം മാറ്റും ; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.